അമ്മക്കൊപ്പം നിൽക്കുന്ന ഈ പാവം പയ്യനെ മനസ്സിലായോ!! മലയാളികൾ സൂപ്പർ സ്റ്റാർ

നമുക്ക് അറിയാം എക്കാലവും മോളിവുഡ് സിനിമ ലോകത്തെ നടി നടന്മാരുടെ കുട്ടിക്കാല ചിത്രങ്ങൾ ഇന്ന് ഇന്റർനെറ്റ് ലോകത്ത് തരംഗമാണ്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാനുള്ള മലയാള സിനിമ ആരാധകരുടെ ഇഷ്ടമാണ് ഈ ചിത്രങ്ങളെ സോഷ്യൽ മീഡിയയിലടക്കം ഇത്രത്തോളം വൈറൽ ആക്കുന്നത്. കൂടുതലും യുവ നടി നടന്മാരുടെ കുട്ടിക്കാലത്തെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി ഉള്ളത്.

ഇന്ന് മറ്റൊരു താരത്തിന്റെ കുട്ടിക്കാല ചിത്രവുമായിയാണ് ഞങ്ങൾ വന്നിരിക്കുന്നത്. നിങ്ങൾ ഇപ്പോൾ കാണുന്ന ചിത്രത്തിൽ അമ്മയോടൊപ്പം നിൽക്കുന്ന ആ പയ്യൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട നായകൻ എന്നതിലുപരി ആരാധകർ അവരുടെ ആരാധനാപാത്രമായി കണക്കാക്കുന്ന ഒരു നടന്റെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ കാണുന്നത്. ഒരുപാട് പേർക്ക് ഇപ്പോൾ തന്നെ ആൾ ആരാണെന്ന് മനസ്സിലായിട്ടുണ്ടാവും.

ഇന്ത്യൻ സിനിമ ലോകത്ത് മലയാള സിനിമയുടെ പ്രശസ്തി വാനോളം ഉയർത്തുന്ന നടൻ മോഹൻലാലിന്റെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ലാലേട്ടൻ അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് അമ്മ ശാന്തകുമാരി നായർക്കൊപ്പം നിൽക്കുന്ന ചിത്രമാണിത്. വിശ്വനാഥൻ നായർ എന്നാണ് ലാലേട്ടന്റെ അച്ഛന്റെ പേര്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും ഇന്ന് മലയാള സിനിമയിൽ വലിയ ആരാധക പിന്തുണയുള്ള യുവ നടന്മാരിൽ ഒരാളാണ്.

ഫാസിൽ സംവിധാനം ചെയ്ത 1980-ൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ അമരക്കാരനായി വാഴുകയാണ് മോഹൻലാൽ. ’12th Man’ ആണ് മോഹൻലാലിന്റെതായി ഏറ്റവും ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. ഇനിയും നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അതോടൊപ്പം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെയും ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.