ആരാണ് ഈ സൂപ്പർസ്റ്റാർ എന്ന് മനസ്സിലായോ?എന്നും അയാൾ സൂപ്പർ സ്റ്റാർ

സ്ക്രീനിലെ അഭിനയം കണ്ട് ആരാധന തോന്നിയ അഭിനേതാക്കളുടെ വ്യക്തിജീവിത വിശേഷങ്ങൾ അറിയാൻ താല്പര്യപ്പെടുന്നവരാണ് ഭൂരിഭാഗം സിനിമ ആരാധകരും. തങ്ങളുടെ പ്രിയ നടി നടന്മാരുടെ കുട്ടിക്കാലത്തെ ചിത്രങ്ങളും, അവരുടെ കുടുംബ വിശേഷങ്ങളുമെല്ലാം വളരെ കൗതുകത്തോടെ നോക്കിക്കാണുന്നവരും അറിയാൻ ശ്രമിക്കുന്നവരും ആണ് സിനിമ ആരാധകരിൽ നല്ലൊരു വിഭാഗവും. ഈ പ്രവണത ആരാധകരിൽ ഉള്ളതുകൊണ്ടുതന്നെയാണ് ഇന്ന് ഇന്റർനെറ്റ് ലോകത്ത് സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങൾ ട്രെൻഡിംഗ് ആയിരിക്കുന്നത്.

ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള ഒരു ബോളിവുഡ് നടന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ ഇവിടെ കാണുന്നത്. യഥാർത്ഥത്തിൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും താരമൂല്യമുള്ള കുടുംബം എന്ന് തന്നെ ഈ നായകന്റെ കുടുംബത്തെ നമുക്ക് വിശേഷിപ്പിക്കാം. ഇദ്ദേഹത്തിന്റെ ഈ ബാല്യ കാലത്തെ മുഖം നോക്കി ഈ നടൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ?

ബോളിവുഡ് സിനിമ ലോകത്തെ ഏറ്റവും വലിയ താരകുടുംബമായ ബച്ചൻ കുടുംബത്തിലെ, ഇന്ന് ബോളിവുഡ് സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടൻ അഭിഷേക് ബച്ചന്റെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ഇളയ മകനാണ് അഭിഷേക് ബച്ചൻ. ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ആണ് അഭിഷേക് ബച്ചന്റെ ഭാര്യ. നടൻ, നിർമ്മാതാവ്, സ്പോർട്സ് ഫ്രാഞ്ചൈസികളുടെ ഉടമ ഇനി മേഖലകളിലെല്ലാം അഭിഷേക് ബച്ചൻ സജീവമാണ്.

2000-ത്തിൽ പുറത്തിറങ്ങിയ ‘റെഫ്യൂജി’ എന്ന ചിത്രത്തിലൂടെയാണ് അച്ഛന്റെ പാത പിൻപറ്റി അഭിഷേക് ബച്ചനും സിനിമ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. പിന്നീട് നായകനായും, സഹനടനായും, വില്ലനായും നിരവധി സിനിമകളാണ് അഭിഷേക് ബച്ചൻ ബോളിവുഡ് സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ‘ദസ്‌വി’ എന്ന ചിത്രമാണ് അഭിഷേക് ബച്ചന്റെതായി ഈ വർഷം ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം.