
ഡിന്നര്‍ ചപ്പാത്തിയോ ചോറോ ആകട്ടെ; പാത്രം പെട്ടെന്ന് കാലിയാക്കും കൊതിയൂറും ചിക്കൻ കൊണ്ടാട്ടം!! | Chicken Kondattam Recipe
Chicken Kondattam Recipe Malayalam : ജീവിതത്തിൽ ഒരിക്കൽ എങ്കിലും തയ്യാറാക്കണം ഈ വിഭവം. നല്ല രുചികരമായ ചിക്കൻ കൊണ്ടാട്ടം…എപ്പോഴും ഒരേ പോലത്തെ ചിക്കൻ വിഭവങ്ങൾ ഉണ്ടാക്കി കൊടുക്കുമ്പോൾ മക്കൾ മുഖം കറുപ്പിക്കാറില്ലേ? വീട്ടിൽ എത്ര ഉണ്ടാക്കിയാലും പുറത്ത് പോയി ചിക്കനിൽ വെറൈറ്റി പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർ ആണോ വീട്ടിൽ ഉള്ളത്. എന്നാൽ നിങ്ങൾക്കുള്ളതാണ് ഇതോടൊപ്പം കാണുന്ന വീഡിയോ.
നല്ല രുചികരമായ ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കിയാൽ ഇനി നിങ്ങളാവും വീട്ടിലെ സ്റ്റാർ. വളരെ എളുപ്പം ഉണ്ടാക്കാൻ കഴിയുന്നതാണ് ഈ ചിക്കൻ കൊണ്ടാട്ടം. അതിനായി അര കിലോ ചിക്കൻ കഴുകി വയ്ക്കണം. ഇതിലേക്ക് കുറച്ച് കാശ്മീരി മുളകും പൊടിയും മഞ്ഞൾപൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും നാരങ്ങയുടെ നീരും കറിവേപ്പിലയും ചേർത്ത് പുരട്ടി മസാല പിടിക്കാനായിട്ട് മാറ്റി വയ്ക്കാം.

ഒരു മണിക്കൂർ കഴിയുമ്പോൾ ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് അതിൽ ഈ ചിക്കൻ വറുത്തെടുക്കണം. ഈ എണ്ണയിൽ രണ്ട് വറ്റൽമുളക് പൊട്ടിച്ചതിന് ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് വഴറ്റണം. ഇതിലേക്കു ചെറിയ ഉള്ളി ചെറുതായി അരിഞ്ഞു വഴറ്റിയതിനു ശേഷം മഞ്ഞൾപൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും ഗരം മസാലയും ചേർത്ത് മൂപ്പിക്കണം.
ഒപ്പം കുറച്ച് ചതച്ച മുളകും ചേർത്ത് വഴറ്റിയാൽ രുചി കൂടും. ഇതിലേക്ക് ഒരൽപ്പം ടൊമാറ്റോ സോസ് ചേർത്തിട്ട് കാല് കപ്പ് വെള്ളം ചേർക്കാം. തിളച്ചതിന് ശേഷം വറുത്ത് വച്ചിരിക്കുന്ന ചിക്കനും കറിവേപ്പിലയും കൂടി ചേർത്ത് മിക്സ് ചെയ്‌താൽ ചിക്കൻ കൊണ്ടാട്ടം തയ്യാർ. എളുപ്പം ഉണ്ടാക്കാവുന്ന ഈ ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വളരെ വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇനി അടുത്ത തവണ ചിക്കൻ വാങ്ങുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കൂ. കുട്ടികളും മുതിർന്നവരും കൂടുതൽ തവണ ചോറുണ്ണും. Chicken Kondattam Recipe