
ചെറുപയര്‍ കൊണ്ട് ഇത്രേം രുചിയില്‍ ഒരു പലഹാരം ഇതാദ്യം | Cherupayar Evening Snack
Cherupayar Evening Snack Malayalam : ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുന്ന ഒന്നാണ് ചെറുപയർ. ചെറുപയർ ഉപയോഗിച്ച് കറികളും, തോരനുമെല്ലാം മിക്ക വീടുകളിലും ഉണ്ടാക്കാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി വളരെയധികം രുചികരമായ ഒരു സ്നാക്ക് ചെറുപയർ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കാം.
അതിനായി ഒരു കപ്പ് ചെറുപയർ ഒരു കുക്കറിലേക്ക് ഇട്ട് അതിലേക്ക് ഒന്നേകാൽ കപ്പ് വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കണം. ഈ സമയം മറ്റൊരു പാനിൽ രണ്ട് കപ്പ് ശർക്കര പൊടിച്ചത് ഇടുക. അതിന് പകരമായി വേണമെങ്കിൽ അച്ചു ശർക്കരയും ഉപയോഗിക്കാവുന്നതാണ്. ശേഷം അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് പാനിയാക്കി എടുക്കുക. അത് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കാവുന്നതാണ്.ഇങ്ങിനെ ചെയ്യുമ്പോൾ ശർക്കരയിലുള്ള അഴുക്കെല്ലാം പോയി കിട്ടും.
ചെറുപയർ നല്ലതുപോലെ വെന്ത് കുക്കറിന്റെ വിസിൽ പോയി കഴിയുമ്പോൾ ആണ് അടുത്ത കാര്യങ്ങൾ ചെയ്യേണ്ടത്. ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ നെയ്യൊഴിച്ച് കൊടുക്കുക. തയ്യാറാക്കി വെച്ച ചെറിയ വെള്ളത്തോട് കൂടിയ ചെറുപയർ അതിലേക്ക് ഇട്ട് കൊടുക്കുക.അതിലേക്ക് അല്പം തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. അതിനുശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കരപ്പാനി കൂടി ഈ മിക്സിലേക്ക് ചേർത്ത് കൊടുക്കുക.ശേഷം ഒന്നര മുതൽ ഒന്നേമുക്കാൽ കപ്പ് വരെ വറുത്ത അരിപ്പൊടി കൂടി ചേർത്ത് കുറച്ച് കട്ടിയുള്ള പരുവത്തിലാണ് ആക്കിയെടുക്കേണ്ടത്.