തന്റെ തെറ്റുകൾ പറഞ്ഞു കരയുന്ന സുധി…വിമല ശ്രുതിയെ തിരിച്ചയക്കുന്നു | Chembaneerpoovu Seriel Promo

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് എല്ലാം ഇഷ്ടപെട്ട ഒരു പരമ്പരയാണ് ചെമ്പനീർപ്പൂവ്. സച്ചിയുടെയും രേവതിയുടെയും പ്രണയത്തിന്റെ കഥയുമായി മുന്നേറിയ പരമ്പരയിൽ ഇപ്പോൾ രസകരമായ അനേകം രംഗങ്ങൾ അടക്കമാണ് നടക്കുന്നത്.

സുധിയുടെ കള്ളത്തരങ്ങൾ എല്ലാം സച്ചി പൊളിച്ചതിന് പിന്നാലെ വീട്ടിൽ അരങ്ങേറിയത് വളരെ രസകരമായ കാര്യങ്ങൾ തന്നെയാണ്. സുധി കള്ളം എല്ലാം കുടുംബം മുന്നിൽ പൊളിഞ്ഞപ്പോൾ ഒരു വമ്പൻ ട്വിസ്റ്റ് കൂടി അരങ്ങേറി. അതാണ്‌ ഇപ്പോൾ അൽപ്പം വൈകാരിക കാഴ്ചകൾക്ക് കൂടി കാരണമായി മാറിയിരിക്കുന്നത്.

സുധി ചതിച്ചു എന്നുള്ള ചിന്തയിൽ വീട്ടിൽ നിന്നും ശ്രുതി ഇറങ്ങി പോകുന്നതും, ശ്രുതിയെ അന്വേഷിച്ചു സച്ചിയും രേവതിയും സുധിക്കൊപ്പം പോകുന്നതും എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടെങ്കിൽ ഇപ്പോൾ വരുന്ന പ്രോമോയിൽ ശ്രുതിയെ അന്വേഷിച്ചിറങ്ങിയ സുധിയും, സച്ചിയും, രേവതിയും അപ്രതീക്ഷിതമായി ആദിയെ കാണുന്നതാണ് സസ്പെൻസ് ഉണർത്തുന്നത്.

രേവതിയും സച്ചിയും സുധിയും എല്ലാം ആദിയുടെ ഒപ്പമാണ് ശ്രുതിയുടെ വീട്ടിലേക്ക് എത്തുന്നത്.ശ്രുതി ആകെ ടെൻഷനായി മാറുന്നത് കൂടാതെ ശ്രുതിക്ക് മുൻപിൽ തന്റെ തെറ്റുകൾ പറഞ്ഞു കരയുന്ന സുധിയെ അടക്കം പുത്തൻ പ്രൊമോയിൽ കാണാം.സുധിയുടെ സാഹചര്യം മനസ്സിലാക്കിയ വിമല ശ്രുതിയെ തിരിച്ചയക്കുന്നതും പുത്തൻ എപ്പിസോഡിൽ കാണാം.

Chembaneerpoovu