ഏതേലും ഡ്രെസ്സിട്ട് ഓടി വാ 😱ലേലഹാളിൽ എത്തിയത് വെളിപ്പെടുത്തി ചാരു ശർമ്മ

ഇക്കഴിഞ്ഞ ഐപിൽ താരലേലത്തിനിടെ സ്ഥിരം ഓക്ഷനർ ഹഗ് എഡ്‌മീഡ്‌സ്‌ വളരെ അവിചാരിതമായി കുഴഞ്ഞു വീഴുകയും, ലേലം നിർത്തിവെക്കുകയും ചെയ്തിരുന്നു. തുടർന്ന്, 1.15 മണിക്കൂറിന് ശേഷം താരലേലം പുനരാരംഭിച്ചപ്പോൾ, ചാരു ശർമ്മയെയാണ് താരലേലം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയത്. ഇന്ത്യൻ സമയം 3:45 ന് ആരംഭിച്ച താരലേലത്തിന്റെ രണ്ടാം ഘട്ടം മുതൽ ചാരു ശർമ്മയാണ് പിന്നീട് ലേലം നിയന്ത്രിക്കാൻ എത്തിയത്

എന്നാൽ താൻ എങ്ങനെ ലേലത്തിന്റെ തന്നെ ഓക്ഷ്‌ണറായി പെട്ടന്ന് എത്തിയെന്ന് പറയുകയാണ് ഇപ്പോൾ ചാരു ശർമ്മ തന്നെ. ലേലഹാളിനും വളരെ അടുത്താണ് ചാരു ശർമ്മ വീട്.”ലേലം നടക്കുന്ന സ്ഥലത്ത് നിന്നും അൽപ്പം സമീപത്താണ് എന്‍റെ വീട്. എന്നാൽ അന്ന് വീട്ടില്‍ വളരെ അധികം അതിഥികള്‍ ഉണ്ടായിരുന്നതിനാല്‍ തന്നെ എനിക്ക് ലേലം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അതിനാല്‍ അവതാരകനായ എഡ്‌മിഡ്‌സ് കുഴഞ്ഞുവീണ കാര്യവും അറിഞ്ഞിരുന്നില്ല. ഉടനെയാണ് എനിക്ക് ബ്രജേഷ് പട്ടേലിന്റെ ഒരു ഫോൺ കോൾ വന്നത്.വീട്ടിൽ നീ ഉണ്ടോ എന്നുള്ള ചോദ്യമാണ് ആദ്യമേ എത്തിയത്. വീട്ടിൽ തന്നെ എന്നാണ് ഞാൻ ഉത്തരം നൽകിയത്. ഉടനെ നീ ലേലം നടക്കുന്ന ഹോട്ടലിൽ ഏതേലും ഒരു ഡ്രസ്സ് ഇട്ട് ഓടിവരാൻ അദ്ദേഹം പറഞ്ഞു.”ചാരു ശർമ്മ വെളിപ്പെടുത്തി.

“അവർ എനിക്ക് അവിടെ എത്തിയപ്പോൾ നിമിഷ നേരങ്ങൾ കൊണ്ടുതന്നെ കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു.ബ്രജേഷ് പട്ടേൽ എന്റെ എക്കാലത്തെയും മികച്ച ഒരു സുഹൃത്താണ്. അദ്ദേഹം എന്തേലും ഒരു കാര്യം പറഞ്ഞാൽ അത് എനിക്ക് ഒരിക്കലും തന്നെ അവഗണിക്കാൻ കഴിയില്ല “ചാരു ശർമ്മ അഭിപ്രായം വിശദമാക്കി.

ആരാണ് ചാരു ശർമ്മ:ചാരു ശർമ്മ ഒരു ഇന്ത്യൻ കമന്റേറ്ററും അവതാരകനും ക്വിസ്മാസ്റ്ററുമാണ്. ഐ‌പി‌എൽ 2008 പതിപ്പിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ടീമിന്റെ സിഇഒ ആയിരുന്ന ചാരു ശർമ്മയെ, ആ പദവിയിലെ മോശം പ്രകടനത്തെ തുടർന്ന് ആർ‌സി‌ബി പുറത്താക്കുകയായിരുന്നു. തുടർന്ന്, അവാർഡ് ഷോകൾ, കോർപ്പറേറ്റ് ഇവന്റുകൾ എന്നിവ ഹോസ്റ്റ് ചെയ്യുകയും, ബ്രോഡ്കാസ്റ്റർ ഹോസ്റ്റുചെയ്യുകയും, സെമിനാറുകൾ നേതൃത്വം നൽകി നടത്തുകയും ചെയ്തു വരികയാണ് ചാരു ശർമ്മ.

2014-ൽ ആരംഭിച്ച വിവോ പ്രോ കബഡി ലീഗിന്റെ ഡയറക്ടർ കൂടിയാണ് ഇന്ത്യൻ കമന്റേറ്ററായ ചാരു ശർമ്മ. ആനന്ദ് മഹീന്ദ്രയും ചാരു ശർമ്മയും ചേർന്ന് സ്ഥാപിച്ച കമ്പനിയായ മഷാൽ സ്‌പോർട്‌സിന്റെ സംരംഭമാണ് വിവോ പ്രോ കബഡി ലീഗ്. എന്നിരുന്നാലും, സ്റ്റാർ ഇന്ത്യ ഇപ്പോൾ മഷാൽ സ്‌പോർട്‌സിന്റെ 74% ഓഹരികൾ സ്വന്തമാക്കുകയും, അവർ മുഴുവൻ ലീഗിന്റെ നിയന്ത്രണാവകാശം ഏറ്റെടുക്കുകയും ചെയ്തു.

കായികതാരമെന്ന നിലയിൽ ചില അമ്പരപ്പിക്കുന്ന നേട്ടങ്ങൾ കൈവരിച്ച ചാരുവിന് സ്പോർട്സുമായുള്ള ബന്ധം അവിടെ അവസാനിക്കുന്നില്ല. ഇന്ത്യൻ ബ്രോഡ്കാസ്റ്റർ സ്പ്രിംഗ്ബോർഡ് ഡൈവിംഗിൽ അണ്ടർ 18 ജൂനിയർ ദേശീയ ചാമ്പ്യനായിരുന്നു ചാരു ശർമ്മ. കൗമാര പ്രായത്തിൽ അദ്ദേഹം ആറ് തവണ ഈ മത്സരത്തിൽ വിജയിച്ചിട്ടുമുണ്ട്. എന്നിരുന്നാലും, 19-ാം വയസ്സിൽ അദ്ദേഹം കായികരംഗത്ത് നിന്ന് ഒഴിഞ്ഞു നിന്നു.