ഒരൊറ്റ നിൽപ്പിൽ ആരാധകരെ സൃഷ്ടിച്ച താരം :അപമാനിതനായി ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയ ഇതിഹാസം

നോൺ-സ്ട്രൈക്കറുടെ എൻഡിൽ ടീമിലെ 11-ാം നമ്പർ ബാറ്റർ ആണ് നിൽക്കുന്നതെങ്കിലും, അദ്ദേഹത്തെ വെച്ച് ദീർഘനേരം ബാറ്റ് ചെയ്യാൻ കഴിയുന്ന ബാറ്റ്സ്മാൻമാരിൽ ഒരാളായാണ് ശിവ്നാരൈൻ ചന്ദർപോൾ അറിയപ്പെട്ടിരുന്നത്, അസാധാരണമായ ബാറ്റിംഗ് സ്റ്റാൻസിലും വിൻഡീസ് ബാറ്റർ പ്രശസ്തനായിരുന്നു. 1970 കളിലും 1980 കളിലും അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിൽ ആധിപത്യം പുലർത്തിയിരുന്ന വെസ്റ്റ് ഇൻഡീസ്, പിന്നീട് ടെസ്റ്റ്‌ ക്രിക്കറ്റിൽ അപൂർവ്വമായി മാത്രം വിജയിച്ചിരുന്ന കാലഘട്ടമായ 1994 നും 2015 നും ഇടയിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഭാഗമായിരുന്ന താരമാണ് ചന്ദർപോൾ.

എന്നിരുന്നാലും, വെസ്റ്റ് ഇൻഡീസിനെ 14 ടെസ്റ്റ്‌ മത്സരങ്ങളിലും 16 ഏകദിന മത്സരങ്ങളിലും നയിച്ച ചന്ദർപോൾ, അദ്ദേഹം കളിച്ചിരുന്ന കാലഘട്ടത്തിലെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായിയാണ് ഇന്നും അറിയപ്പെടുന്നു. തന്റെ 19-ാം വയസ്സിൽ 1994-ൽ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്‌ ടീമിൽ അരങ്ങേറ്റം കുറിച്ച ചന്ദർപോൾ. എന്നാൽ, ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരു സെഞ്ച്വറി നേടാൻ ചന്ദർപോളിന് മൂന്ന് വർഷം കാത്തിരിക്കേണ്ടി വന്നു. ഇത്‌ അദ്ദേഹത്തെ നിരവധി വിമർശനങ്ങൾക്ക് വിധേയനാക്കുകയും ചെയ്തു.

എന്നാൽ, പിന്നീട് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ കണ്ട ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്റ്സ്മാൻ ആയി മാറിയ ചന്ദർപോൾ, തന്റെ ടെസ്റ്റ്‌ കരിയറിൽ 30 സെഞ്ച്വറികൾ നേടി. തന്റെ 21 വർഷം നീണ്ടു നിന്ന ക്രിക്കറ്റ്‌ കരിയറിൽ 20,000 റൺസ് നേടിയ ചന്ദർപോൾ, 41 സെഞ്ച്വറികളാണ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലുമായി നേടിയത്. ടെസ്റ്റ്‌ ക്രിക്കറ്റിലെ ഇന്ത്യയുടെ വന്മതിൽ എന്ന് രാഹുൽ ദ്രാവിഡിനെ വിശേഷിപ്പിക്കുമ്പോൾ, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ ആ വിശേഷണത്തിന് അർഹനായ താരമാണ് ശിവ്നാരൈൻ ചന്ദർപോൾ.ടെസ്റ്റ്‌ ക്രിക്കറ്റിൽ 164 മത്സരങ്ങളിൽ നിന്ന് 11,867 റൺസ് നേടിയ ചന്ദർപോൾ, ടെസ്റ്റ്‌ ക്രിക്കറ്റ് ഫോർമാറ്റിലെ എക്കാലത്തെയും ഉയർന്ന റൺ വേട്ടക്കാരിൽ 8-ാമനാണ്. മാത്രമല്ല,

ടെസ്റ്റ്‌ ക്രിക്കറ്റിലെ 5-ാം നമ്പർ ബാറ്റർമാരിൽ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനുമാണ് അദ്ദേഹം. രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, ജാക്വസ് കാലിസ് എന്നിവർക്ക് പിറകിൽ, ക്രിക്കറ്റിലെ ദൈർഘ്യമേറിയ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സമയം ക്രീസിൽ ക്രീസിൽ സമയം ചെലവഴിച്ച താരമാണ് ചന്ദർപോൾ. തന്റെ ടെസ്റ്റ്‌ കരിയറിൽ 27395 പന്തുകൾ നേരിട്ട വിൻഡീസ് ഇതിഹാസം, 37750 മിനിറ്റിലധികമാണ് ക്രീസിൽ ചെലവഴിച്ചത്. ഒടുവിൽ, 2015-ൽ മോശം ഫോമിന്റെ പേരിൽ ടീമിൽ നിന്ന് പുറത്തായ ചന്ദർപോളിന് പിന്നീട് ടീമിൽ ഇടം കണ്ടെത്താനായില്ല. ഒടുവിൽ, 2016-ൽ ആ 41-കാരൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഒരു ഫെയർവൽ മത്സരം ലഭിക്കാതെ പടിയിറങ്ങി.