ഒരു ക്യാച്ചിന് ശ്രീലങ്കൻ ഓൾറൗണ്ടർ ചാമിക കരുണരത്നെക്ക് നൽകേണ്ടി വന്നത് തന്റെ നാല് പല്ലുകൾ!!! കാണാം വീഡിയോ

ലങ്കൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ഗല്ലി ഗ്ലാഡിയേറ്റേഴ്സ് – കാൻഡി ഫാൽക്കൺസ് മത്സരത്തിൽ കാൻഡി ഫാൽക്കൺസിന്റെ ശ്രീലങ്കൻ ഓൾറൗണ്ടർ ചാമിക കരുണരത്നെക്ക് ഗുരുതര പരിക്കേറ്റു. ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ കാൻഡി ഫാൽക്കൺസ് 5 വിക്കറ്റുകൾക്ക് വിജയിച്ചിരുന്നു. മറ്റൊരു ടോസ് നേടിയ ഗല്ലി ഗ്ലാഡിയേറ്റേഴ്സ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ നാലാം ഓവറിലാണ് ചാമിക കരുണരത്നെക്ക് പരിക്കേറ്റത്.

കാർലോസ് ബ്രാത്വെയ്റ്റിന്റെ ബോളിൽ നുവൈണ്ടു ഫെർണാണ്ടോ കവർ പോയിന്റിന്റെ മുകളിലൂടെ ഷോട്ട് പായിക്കുകയായിരുന്നു. കവർ പോയിന്റ്ൽ ഫിൽഡ് ചെയ്തിരുന്ന ചാമിക കരുണരത്നെ ആ ബോൾ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഉയർന്നു വന്ന ബോൾ ചാമിക കരുണരത്നെയുടെ മുഖത്ത് വന്ന് പതിക്കുകയായിരുന്നു. ഇതിന് പിന്നാലെ ചാമിക കരുണരത്നെയുടെ വായയിൽ നിന്ന് രക്തം വരുന്നതായി കാണാൻ സാധിച്ചു .

തുടർന്ന് , മെഡിക്കൽ സംഘം എത്തുകയും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ചാമിക കരുണരത്നെയെ പുറത്തേക്ക് കൊണ്ടു പോവുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ശേഷം , ചാമിക കരുണരത്നെയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടതായി ആണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. താരത്തിന് വേദന സഹിക്കേണ്ടി വന്നെങ്കിലും, അദ്ദേഹം ആ ക്യാച്ച് പൂർത്തിയാക്കിയത് ശ്രദ്ധേയമായി. എന്നിരുന്നാലും മത്സരത്തിൽ ബാറ്റ് ചെയ്യാനും ബോൾ ചെയ്യാനോ ചാമിക കരുണരത്നെക്ക് സാധിച്ചില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗല്ലി ഗ്ലാഡിയേറ്റേഴ്സ് നിശ്ചിത ഓവറിൽ എട്ടു നഷ്ടത്തിൽ 121 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കാൻഡി ഫാൽക്കൺസ് 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. മത്സരത്തിൽ 4 ഓവറിൽ ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെ 14 റൺസ് മാത്രം വിട്ടു കൊടുത്ത് 4 വിക്കറ്റുകൾ വീഴ്ത്തിയ കാർലോസ് ബ്രാത്വെയ്റ്റ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ചാമിക കരുണരത്നെക്ക് മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല എന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി.

Rate this post