ചക്ക കൊണ്ട് രുചികരമായ മറ്റൊരു വിഭവം; സൂപ്പർ രുചിയിൽ ചക്ക പായസം | Chakka Payasam Recipe

Chakka Payasam Recipe Malayalam : മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഒന്നാണ് ചക്ക. ചക്ക കൊണ്ടുള്ള വിഭവങ്ങൾ എത്ര കഴിച്ചാലും മലയാളികൾക്ക് മതിയാവില്ല. പഴുത്ത ചക്ക പോലെ തന്നെ വിളഞ്ഞ പഴുക്കാത്ത ചക്ക കൊണ്ടും ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ചക്ക വിഭവങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ചക്ക പായസം. ഇത്തവണ വിഷുവിന് അട പ്രഥമനും പാൽപ്പായസത്തിനും ഒക്കെ പകരം ഒരു വെറൈറ്റിക്ക് വേണ്ടി ചക്കപ്പായസം ഉണ്ടാക്കി നോക്കിയാലോ?

ചക്ക പായസം ഉണ്ടാക്കേണ്ട വിധം അന്നമ്മ ചേടത്തി വളരെ വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. ആദ്യം തന്നെ ആവശ്യമായ ശർക്കര വെള്ളം ചേർത്ത് ഉരുക്കി വയ്ക്കണം. ഇതിനെ അരിച്ചു വലിയ ഒരു ഉരുളിയിലേക്ക് ഒഴിക്കണം. ഇതിന്റെ ഒപ്പം വരിക്ക ചക്ക മിക്സിയിൽ ഇട്ട് അരച്ച് ചേർക്കണം. ഇത് ശർക്കര പാനിയിൽ ഇട്ട് നല്ലത് പോലെ കുഴയ്ക്കണം.

Chakka Payasam Recipe
Chakka Payasam Recipe

ഇത് നല്ലത് പോലെ യോജിച്ചു വരുന്ന രീതിയിൽ ഇളക്കി കൊണ്ടിരിക്കണം. ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിക്കണം. കുറച്ച് പശുവിൻ പാൽ കൂടി ചേർക്കുക. തേങ്ങാപ്പാൽ കൂടുതൽ ചേർത്താലും മതി. ഇത് നല്ലത് പോലെ തിളയ്ക്കുമ്പോൾ നെയ്യും കൂടി ചേർക്കാം. ഒപ്പം ഏലയ്ക്കാപ്പൊടിയും ചേർത്തതിന് ശേഷം ഒന്നാംപാലും ചേർക്കാം.

പായസം വാങ്ങി വച്ചതിന് ശേഷം ഇതിലേക്ക് നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും കൂടി ചേർത്ത് യോജിപ്പിക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ചക്കപായസം. കുറച്ച് ചക്ക ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കും. അപ്പോൾ അടുത്ത് ഒരു വിശേഷ ദിവസം വരുമ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ട കാര്യമേ ഇല്ല. നല്ല പഴുത്ത ചക്ക എടുത്ത് ചക്ക പായസം തന്നെ ഉണ്ടാക്കിക്കൊള്ളൂ. Chakka Payasam Recipe

 

Rate this post