സിക്സ്!! ഫോർ!!!സിക്സ് 😱വെടിക്കെട്ട് ആൾറൗണ്ട് ഷോയുമായി ദീപക് ചഹാർ :കയ്യടിച്ച് ഇന്ത്യൻ താരങ്ങൾ

വെസ്റ്റ് ഇൻഡീസ് എതിരായ മൂന്നാം ഏകദിന മത്സരം ജയിച്ച് പരമ്പര 3-0ന് തൂത്തുവാരാൻ ശ്രമിക്കുന്ന ഇന്ത്യൻ ടീമിന് മത്സരത്തിൽ ഒരിക്കൽ കൂടി ടോസ് ഭാഗ്യം ലഭിച്ചെങ്കിലും ലഭിച്ചത് ബാറ്റിങ്ങിൽ വളരെ മോശമായ തുടക്കം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യത്തെ പവർപ്ലേയിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി.നായകൻ രോഹിത് വിക്കറ്റോടെയാണ് ബാറ്റിങ് തകർച്ചക്ക് തുടക്കം കുറിച്ചത്.

എന്നാൽ പിന്നീട് ഇന്ത്യൻ ബാറ്റിങ്ങിൽ വളരെ കരുത്തായി മാറിയത്.മിഡിൽ ഓർഡർ &ലോവർ ഓർഡർ ബാറ്റിങ്. തുടക്കത്തിൽ തന്നെ മൂന്ന് ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാരെ നഷ്ടമായി സമ്മർദ്ദത്തിലായ ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യറൂം റിഷാബ് പന്തും അർദ്ധ സെഞ്ച്വറിയോടെ തിളങ്ങിയാപ്പോൾ പിന്നീട് വാലറ്റത്ത് നിന്നും മികച്ച ചില പ്രകടനങ്ങൾ കൂടി പിറന്നത് ശ്രദ്ധേയമായി. ഒരുവേള 200 എന്നുള്ള സ്കോർ പോലും നേടാൻ കഴിയില്ല എന്ന് കരുതിയ ഇന്ത്യൻ ടീമിനായി ശ്രേയസ് അയ്യർ (80 റൺസ്‌ ), റിഷാബ് പന്ത് (33 റൺസ്‌ ), ദീപക് ചഹാർ (38 റൺസ്‌ ), വാഷിംഗ്‌ടൻ സുന്ദർ (33 റൺസ്‌ ) എന്നിവർ തിളങ്ങി.മൂന്നാം മത്സരത്തിൽ ചില മാറ്റങ്ങളുമായിട്ടാണ് ഇന്ത്യൻ ടീം എത്തിയത് എങ്കിൽ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് ദീപക് ചഹാർ സാന്നിധ്യമാണ്.

ആദ്യത്തെ രണ്ട് കളികളിലും അവസരം ലഭിക്കാതെ പോയ ദീപക് ചഹാർ ബാറ്റ്‌ കൊണ്ടും ബൗൾ കൊണ്ടും തിളങ്ങുന്ന കാഴ്ചയാണ് നമുക്ക് കാണാനായി സാധിച്ചത്. ഇന്ത്യൻ സ്കോർ 200 പോലും കടക്കുമോ എന്നുള്ള സംശയതിനിടയിൽ എത്തിയ ദീപക് ചഹാർ മനോഹരമായ ഷോട്ടുകളിൽ കൂടി തന്റെ ആൾറൗണ്ട് മികവ് എന്തെന്ന് തെളിയിച്ച്. 38 ബോളിൽ 4 ഫോറും 2 സിക്സ് അടക്കം 38 റൺസ്‌ അടിച്ച താരം വെസ്റ്റ് ഇൻഡീസ് ലെഗ് സ്പിൻ ബൗളർ ഹെയ്‌ഡൻ വാൽഷിന് എതിരെ ഓവറിൽ അടിച്ച രണ്ട് സിക്സും ഒരു ഫോറുമാണ് ആരാധകർ ഏറ്റെടുക്കുന്നത്. താരം ഈ ഒരു ഓവറിലെ ബാറ്റിങ് തന്നെയാണ് ഇന്ത്യൻ ഇന്നിങ്സ് സ്കോർ 200 കടത്തിയത്. താരം ഈ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യൻ ക്യാമ്പിൽ ആവേശം സൃഷ്ടിച്ചു. ഇന്ത്യൻ നായകനായ രോഹിത് ശർമ്മ അടക്കം ഈ ബാറ്റിങ്ങിൽ കയ്യടിക്കുന്നത് കാണാൻ സാധിച്ചു.

അതേസമയം ടീമിനായി അവസരം ലഭിക്കുമ്പോൾ എല്ലാം മികച്ച പ്രകടനം ബാറ്റ്‌ കൊണ്ടും കൂടാതെ ബോൾ കൊണ്ടും പുറത്തെടുക്കുന്ന ദീപക് ചഹാർ ഇന്നത്തെ മത്സരത്തിൽ രണ്ട് വിക്കെറ്റ് വീഴ്ത്തി. ഏഴ് ഏകദിന മത്സരങ്ങൾ മാത്രം കളിച്ച താരം ഇതിനകം തന്നെ ശ്രീലങ്കയിൽ കൂടാതെ സൗത്താഫ്രിക്കയിലും ഫിഫ്റ്റി നേടിയിരുന്നു. താരത്തിന് ലിമിറ്റെഡ് ഓവർ ഫോർമാറ്റിൽ സ്ഥിരമായ അവസരം നൽകണമെന്നാണ് മുൻ താരങ്ങൾ അഭിപ്രായം.