ഇവനാരാ സ്പൈഡർ മാനോ!! പന്തിലേക്ക് വലയെറിഞ്ഞ് പറക്കും ക്യാച്ചുമായി രാഹുൽ ചാഹർ
ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ പുരോഗമിക്കുന്ന ഐപിഎൽ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് പഞ്ചാബ് കിംഗ്സ് ലെഗ് സ്പിന്നർ രാഹുൽ ചാഹർ. പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്നുക്കൊണ്ടിരിക്കുന്ന മത്സരത്തിൽ, 4 ഓവറിൽ 30 റൺസ് വഴങ്ങി 2 വിക്കറ്റ് ആണ് ചാഹർ വീഴ്ത്തിയത്. മത്സരത്തിൽ രണ്ട് പ്രധാന വിക്കറ്റുകളാണ് സ്പിന്നർ വീഴ്ത്തിയത് എന്നത് ശ്രദ്ധേയമാണ്.
നിർണ്ണായക സമയത്ത് എൽഎസ്ജിയുടെ രക്ഷകനാകും എന്ന് പ്രതീക്ഷിച്ച ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെയാണ് ചാഹർ ആദ്യം മടക്കിയത്. സീസണിൽ മോശം ഫോം തുടരുന്ന ഓസ്ട്രേലിയൻ ഓൾറൗണ്ടർക്ക് മത്സരത്തിൽ 4 പന്തിൽ 1 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇന്നിംഗ്സിന്റെ 16-ാം ഓവറിൽ സ്വന്തം ബോളിൽ സ്വയം ക്യാച്ച് എടുത്താണ് ചാഹർ സ്റ്റോയിനിസിനെ കൂടാരം കയറ്റിയത്.
ഓവറിലെ മൂന്നാം ബോൾ, ലെഗ് സ്പിന്നർ ചാഹർ മധ്യഭാഗത്തേക്ക് ഒരു ലെങ്ത് ബോൾ എറിഞ്ഞതോടെ, ടേൺ ചെയ്ത പന്ത് സ്റ്റംപിന് നേരെ ചെന്നപ്പോൾ, വന്നപാടെ അടിച്ച് പരത്താനാണ് സ്റ്റോയിനിസ് ശ്രമിച്ചത്. അതോടെ, പന്ത് ചാഹറിന്റെ ഇടതുവശത്തേക്ക് വരുകയും, ഒരു ഫുൾ ഡൈവിലൂടെ രണ്ട് കൈകൊണ്ടും ക്യാച്ച് എടുത്ത് ചാഹർ സ്റ്റോയിനിസിനെ മടക്കി അയക്കുകയും ചെയ്തു.
😍😱😱 pic.twitter.com/CxclgkgQ6R
— king Kohli (@koh15492581) April 29, 2022
തന്റെ തൊട്ടടുത്ത ഓവറിൽ മറ്റൊരു ഓൾറൗണ്ടർ ജേസൺ ഹോൾഡറെ പുറത്താക്കി രാഹുൽ ചാഹർ എൽഎസ്ജിയെ കൂടുതൽ പതനത്തിലേക്ക് തള്ളിവിട്ടു. 8 പന്തിൽ 11 റൺസെടുത്ത ഹോൾഡറെ സന്ദീപ് ശർമ്മയുടെ കൈകളിൽ എത്തിച്ചാണ് ചാഹർ മടക്കിയത്. പഞ്ചാബ് കിംഗ്സിന് വേണ്ടി ഫാസ്റ്റ് ബൗളർ കാഗിസോ റബാഡ 4 വിക്കറ്റുകൾ വീഴ്ത്തി