ബട്ട്ലർക്ക് ഉറക്കമില്ലാത്ത രാത്രി 😱😱നെറ്റ്സിൽ സിക്സ് പൂരവുമായി ചാഹൽ [video ]

Chahal Monster Six In Nets;ഐപിൽ പതിനഞ്ചാം സീസണിലെ മറ്റൊരു ത്രില്ലിംഗ് മത്സരത്തിൽ വമ്പൻ ജയം സ്വന്തമാക്കി സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. ഇന്നലെ നടന്ന കളിയിൽ ലക്ക്നൗ ടീമിനെതിരെയാണ് രാജസ്ഥാൻ ടീം നിർണായക ജയം കരസ്ഥമാക്കിയത്. ആൾറൗണ്ട് മികവുമായി രാജസ്ഥാൻ താരങ്ങൾ തിളങ്ങിയപ്പോൾ സീസണിലെ എട്ടാം ജയം സഞ്ജുവും സംഘവും സ്വന്തം പേരിലാക്കി.

ഐപിഎൽ അരങ്ങേറ്റക്കാരായ ലക്നൗ സൂപ്പർ ജിയന്റ്സ്, പ്രഥമ ഐപിഎൽ സീസണിൽ തന്നെ പ്ലേഓഫ് ലക്ഷ്യമിടുമ്പോൾ, പ്രഥമ ഐപിഎൽ ചാമ്പ്യന്മാരായ രാജസ്ഥാൻ 4 വർഷത്തിന് ശേഷം പ്ലേഓഫ് മോഹം സജീവമാക്കിയിരിക്കുകയാണ്. എൽഎസ്ജി തങ്ങളുടെ ക്യാപ്റ്റൻ കെഎൽ രാഹുൽ, ഡിക്കോക്ക്, ദീപക് ഹൂഡ, ഡേവിഡ് മില്ലെർ, മുഹമ്മദ് ഷമി, റാഷിദ്‌ ഖാൻ തുടങ്ങിയ പരിചയസമ്പന്നരുടെ മികവിലാണ് മുന്നേറുന്നതെങ്കിൽ, റോയൽസിന്റെ സ്ഥിതി വ്യത്യസ്തമാണ്.

ജോസ് ബറ്റ്ലർ, ക്യാപ്റ്റൻ സഞ്ജു സാംസൺ, ഷിംറോൻ ഹെറ്റ്മയർ യുവതാരങ്ങളായ യശസ്വി ജെയ്‌സ്വാൾ, ദേവ്ദത് പടിക്കൽ തുടങ്ങിയ ബാറ്റർമാർ തിളങ്ങുന്നതിനൊപ്പം അവസരത്തിനൊത്ത് ബാറ്റ് ചെയ്യാൻ കെൽപ്പുള്ള ബൗളർമാരും റോയൽസ് നിരയുടെ കരുത്താണ്. ആർ അശ്വിനാണ് ടീമിലെ ബൗളിംഗ് ഓൾറൗണ്ടർമാരിൽ പ്രധാനി. എന്നാൽ, ഇപ്പോൾ റോയൽസ് പങ്കുവെച്ച ഒരു വീഡിയോയിൽ അവരുടെ സീസണിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ യുസ്വേന്ദ്ര ചാഹലും, തനിക്ക് ബാറ്റ് ചെയ്യാൻ കെൽപ്പുണ്ട് എന്ന് തെളിയിക്കുകയാണ്.

നെറ്റ് പ്രാക്ടീസിൽ, പതിവിൽ നിന്ന് വ്യത്യസ്തമായി ജോസ് ബറ്റ്ലർ ബോൾ ചെയ്യുകയും ചഹൽ ബാറ്റ് ചെയ്യുന്നതും കാണാം. വീഡിയോയിൽ കാണുന്നത് പ്രകാരം, ബറ്റ്ലർക്കെതിരെ അഗ്രെസ്സീവ് മോഡിൽ കളിച്ച ചഹൽ, നെറ്റ് പ്രാക്ടീസ് റൂൾ പ്രകാരം 5 ബൗണ്ടറിയും ഒരു സിക്സും നേടി. ചഹലിന്റെ ബാറ്റിംഗ് കണ്ട് ബറ്റ്ലറും ഞെട്ടിപ്പോയി.