അവനെ ഒഴിവാക്കിയത് മണ്ടത്തരം 😳😳😳പരിഹസിച്ചു മുൻ താരം

ഐസിസി ടി20 ലോകകപ്പിൽ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹലിനെ കളിപ്പിക്കാതിരുന്ന ടീം ഇന്ത്യയുടെ തീരുമാനം മണ്ടത്തരമായി പോയി എന്ന് മുൻ ഇന്ത്യൻ താരം മനീന്ദർ സിംഗ്. ടി20 ലോകകപ്പിന് മുൻപുള്ള ടി20 മത്സരങ്ങളിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് സ്പിന്നർ ആയിരുന്നു ചാഹൽ, എന്നാൽ ഉഭയകക്ഷി പരമ്പരകളിലുടനീളം ടീം മാനേജ്മെന്റ് അദ്ദേഹത്തെ പിന്തുണച്ചെങ്കിലും, ടി20 ലോകകപ്പിൽ ചാഹലിന് അവസരം നൽകാതിരുന്ന ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെയാണ് മുൻ ഇന്ത്യൻ താരം വിമർശനം ഉന്നയിച്ചിരിക്കുന്നത്.

“അതൊരു മണ്ടത്തരം ആയിരുന്നു. നിങ്ങൾ നോക്കുകയാണെങ്കിൽ, എല്ലാ ടീമുകളിലും ഒരു ലെഗ് സ്പിന്നർ ഉണ്ടായിരുന്നു. ഒരു ലെഗ് സ്പിന്നറെ ടീമിലെടുത്താണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തിയത്. ഫൈനലിൽ എത്തിയ പാക്കിസ്ഥാൻ ടീമിലും ഒരു ലെഗ് സ്പിന്നർ ഉണ്ടായിരുന്നു, ഈ ടീമുകൾ എല്ലാം അവരുടെ ലഗ് സ്പിന്നർമാരെ നന്നായി ഉപയോഗിക്കുകയും ചെയ്തു. എന്നാൽ ടീം ഇന്ത്യയുടെ തീരുമാനം എന്നെ ശരിക്കും ഞെട്ടിച്ചു, കാരണം ടി20 ക്രിക്കറ്റിൽ ലെഗ് സ്പിന്നർമാർ എപ്പോഴും വിജയകരമാകുന്നത് നമ്മൾ കണ്ടിട്ടുണ്ട്,” മനീന്ദർ സിംഗ് പറയുന്നു.

“ചാഹൽ പരിചയസമ്പന്നനായ ബൗളറാണ്. ഇന്ത്യ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നു, പക്ഷേ ഇന്ത്യൻ ടീം അദ്ദേഹത്തെ ബെഞ്ചിൽ ഇരുത്തി. അക്സർ പട്ടേലിനെ കളിപ്പിച്ചത് ഒരു പ്രതിരോധ സമീപനമായിരുന്നു. അക്‌സർ കുറച്ച് റൺസ് നേടുമെന്ന് പ്രതീക്ഷിച്ച് ടീം മാനേജ്മെന്റ് ബാറ്റിംഗ് ശക്തിപ്പെടുത്താൻ ആണ് ശ്രമിച്ചത്. എന്നാൽ ബൗളിങ്ങിൽ മധ്യ ഓവറുകളിൽ ചാഹൽ എപ്പോഴും വിക്കറ്റുകൾ വീഴ്ത്തുന്ന കാര്യം ടീം മറന്നു,” മുൻ ഇന്ത്യൻ താരം തുടർന്നു.

“വിക്കറ്റുകൾ നേടുന്നതിനായി ആണ് അദ്ദേഹം പന്തെറിയുന്നത്. ലോകകപ്പിൽ അതായിരുന്നു ആവശ്യമായിരുന്നത്. ടി20, ഏകദിന ഫോർമാറ്റുകളിൽ യഥാർത്ഥത്തിൽ വിക്കറ്റ് നേടുക എന്നത് തന്നെയാണ് ആവശ്യമായി ഉള്ളത്. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തുന്ന ഒരു ബൗളറെ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, അത് എതിരാളികളുടെ റൺ റേറ്റ് കുറക്കുന്നു, കാരണം നിങ്ങൾ ഒരു വിക്കറ്റ് നേടിയാൽ, അവർ വീണ്ടും ആരംഭിക്കണം, അത് ബാറ്റിംഗ് ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമാണ്,” മനീന്ദർ സിംഗ് പറഞ്ഞു .

Rate this post