ജോ റൂട്ടിന്റെ മാജിക്‌ ട്രിക് അനുകരിച്ച് യുസ്വേന്ദ്ര ചഹൽ ; അമ്പരന്ന് ഇംഗ്ലീഷ് ആരാധകർ

Chahal Trying Joe Root Bat Magic;ഇംഗ്ലണ്ട് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ ടീം. ടി :20 പരമ്പരക്ക്‌ പിന്നാലെയാണ് ഇന്ത്യൻ ടീം ഏകദിന ക്രിക്കറ്റ്‌ പരമ്പരയും സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയം.ഇന്നലെ നടന്ന കളിയിൽ 5 വിക്കെറ്റ് ജയം ഇന്ത്യൻ സംഘം റിഷാബ് പന്തിന്റെ സെഞ്ച്വറി കരുത്തിൽ നേടിയപ്പോൾ അപൂർവ്വമായ ചില നേട്ടങ്ങൾ അടക്കം ഇന്ത്യൻ ടീം കരസ്ഥമാക്കി.

അതിനിടെ, മത്സരത്തിൽ രസകരവും കൗതുകം നിറഞ്ഞതുമായ ഒരു കാഴ്ച്ചക്ക് ആരാധകർ സാക്ഷികളായി. ഇംഗ്ലണ്ട് ബാറ്റിംഗ് ഇന്നിംഗ്സിനിടെ, ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ, മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ അനുകരിച്ച് ബാറ്റിൽ ടച്ച്‌ ഇല്ലാതെ ബാറ്റ്‌ സ്ട്രൈറ്റ് ആയി ബാലൻസ് ചെയ്ത് നിർത്തുന്നത് കാണാൻ ഇടയായി. നേരത്തെ, ന്യൂസിലാൻഡിനെതിരെ നടന്ന ടെസ്റ്റ്‌ മത്സരത്തിൽ, ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ട് ഇത്തരത്തിൽ ഒരു പ്രവർത്തിയിലൂടെ കാണിക്കളെ അമ്പരപ്പിച്ചിരുന്നു.

ഈ മാജിക്‌ ട്രിക്ക് തനിക്കും ചെയ്യാൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. അതേസമയം, മാറ്റിവെച്ച ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്‌ മത്സരത്തിനിടെ, ഇംഗ്ലീഷ് ബാറ്ററുടെ മാജിക്‌ ട്രിക്, മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും അനുകരിക്കാൻ ശ്രമിച്ചെങ്കിലും, അത് പരാജയപ്പെട്ടിരുന്നു. ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ട്, മറ്റു ബാറ്റുകളെക്കാൾ അൽപ്പം പരന്ന അടിയുള്ള ബാറ്റാണ് ഉപയോഗിച്ചിരുന്നത്, അതുകൊണ്ടാണ് അദ്ദേഹത്തിന് ആ ട്രിക് അനായാസം സാധ്യമായത്.

മത്സരത്തിലേക്ക് വന്നാൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റ്‌ ചെയ്ത ഇംഗ്ലണ്ട്, ഓപ്പണർ ജെയ്സൺ റോയ് (41), ക്യാപ്റ്റൻ ജോസ് ബട്ട്ലർ (60), മൊയീൻ അലി (34), ക്രയ്ഗ് ഓവർടൺ (32) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 259 റൺസ് നേടിയിരുന്നു. 45.5 ഓവറിൽ ഇന്ത്യൻ ബൗളർമാർ ഇംഗ്ലീഷ് നിരയെ കൂടാരം കയറ്റുകയായിരുന്നു. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ 4-ഉം യുസ്വേന്ദ്ര ചഹൽ 3-ഉം വിക്കറ്റുകൾ വീഴ്ത്തി.