എന്ത് എഫോർട്ടാടാ ഇത്‌ 😱ചാഹലിന്റെ വമ്പൻ ഡൈവിന് കയ്യടിച്ച് രോഹിത് ശർമ്മ :ഇതാണ് ക്യാപ്റ്റനെന്ന് ക്രിക്കറ്റ് ലോകം

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം ടി20 മത്സരവും വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് സ്വന്തമാക്കി ഇന്ത്യ. ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കക്കെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കിയതോടെ, ധർമശാലയിലെ ആദ്യ ടി20 വിജയം കൂടിയാണ് ഇന്ത്യ കുറിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരെ സ്റ്റേഡിയത്തിൽ ഒരു ടി20 മത്സരം കളിച്ചിട്ടുണ്ടായിരുന്നുവെങ്കിലും, തോൽവി ആയിരുന്നു ഫലം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക, ഓപ്പണർമാരായ പതും നിസ്സാങ്ക (75), ഗുണതിലക (38), ക്യാപ്റ്റൻ ഷനക (47*) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് കണ്ടെത്തി. ഇന്ത്യക്ക് വേണ്ടി ഭൂവനേശ്വർ കുമാർ, യുസ്വേന്ദ്ര ചാഹൽ, ഹർഷൽ പട്ടേൽ, ജസ്‌പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ശ്രീലങ്കൻ ബാറ്റിംഗ് ഇന്നിംഗ്സിലെ 13-ാം ഓവറിൽ യുസ്വേന്ദ്ര ചാഹലിന്റെ ഒരു ഫുൾ ഡൈവ് ഫീൽഡിങ്ങിന് കാണികൾ സാക്ഷ്യം വഹിച്ചു. ഭൂവനേശ്വർ കുമാർ എറിഞ്ഞ ഓവറിലെ 5-ാം പന്ത് ഒരു ബാക്ക് ഫൂട്ട് ഷോട്ടിലൂടെ ബൗണ്ടറി ലക്ഷ്യമിട്ട് ഫൈൻ ലെഗിലേക്ക് ശ്രീലങ്കൻ ബാറ്റർ പതും നിസ്സാങ്ക അടിച്ചപ്പോൾ, ഫീൽഡർ യുസ്വേന്ദ്ര ചാഹൽ ഓടിവന്ന് ഒരു ഫുൾ ഡൈവ് ചെയ്ത് ബൗണ്ടറി തടഞ്ഞിടാൻ ശ്രമിച്ചെങ്കിലും, ചാഹലിന്റെ കയ്യിൽ തട്ടി തെറിച്ച പന്ത് ബൗണ്ടറി ലൈൻ കടക്കുകയും ചെയ്തു.

എന്നിരുന്നാലും, ചാഹലിന്റെ ശ്രമത്തെ ക്യാപ്റ്റൻ രോഹിത് ശർമ്മ കയ്യടിച്ച് അഭിനന്ദിക്കുന്നത് വിഡിയോ റിപ്ലൈ ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞു. പക്ഷെ, ബൗണ്ടറി നഷ്ടപ്പെടുത്തിയതിന്റെ പൂർണ്ണ നിരാശ ചാഹലിന്റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.