എന്റെ വജ്രായുധമാണ്‌ അവൻ എപ്പോഴും വിശ്വസിക്കാം : വാനോളം പുകഴ്ത്തി സഞ്ജു

ഐപിൽ പതിനഞ്ചാം സീസണിൽ കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയൽസ് ടീം. സഞ്ജു സാംസൺ നയിക്കുന്ന ടീം ഇന്നലെ നടന്ന മത്സരത്തിൽ ശക്തരായ ലക്ക്നൗവിന് എതിരെയാണ് 3 റൺസ്‌ ജയവുമായി സീസണിലെ മൂന്നാമത്തെ ജയത്തിലേക്ക് എത്തിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനും രാജസ്ഥാൻ ടീമിന് സാധിച്ചു. അവസാന ഓവർ ആവേശം നീണ്ടുനിന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ബൗളർമാർ പ്രകടനം ശ്രദ്ധേയമായി.

രാജസ്ഥാൻ ഉയർത്തിയ 166 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ ലക്ക്നൗ ടീമിന് അവസാന ഓവറിൽ ജയിക്കാൻ 15 റൺസ്‌ മതിയായിരുന്നുവെങ്കിലും അവസാന ഓവറിൽ യുവ താരം കുൽദീപ് സെൻ പ്രകടനം രാജസ്ഥാൻ റോയൽസ് ടീമിന് ജയം ഒരുക്കി. കൂടാതെ സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവും ബൗളർമാർ പ്രകടനവും എല്ലംതന്നെ ഇന്നലെ ജയത്തിൽ പ്രധാനമായി. രാജസ്ഥാൻ നിരയിൽ നാല് വിക്കറ്റുകളുമായി ചാഹൽ തിളങ്ങിയപ്പോൾ ട്രെന്റ് ബോൾട്ട് രണ്ടും പ്രസീദ് കൃഷ്ണ, കുൽദീപ് സെൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നാല് വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാൻ ടീമിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ച ചാഹൽ തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച്.മത്സരശേഷം ക്യാപ്റ്റൻ സഞ്ജു ലെഗ് സ്പിന്നർ യൂസ്വേന്ദ്ര ചാഹലിനെ വാനോളം പുകഴ്ത്തി. ഏതൊരു സാഹചര്യത്തിലും വിശ്വസിച്ച് ബൗൾ എൽപ്പിക്കാൻ സാധിക്കുന്ന ഒരു ബൗളറാണ് ചാഹലെന്ന് പറഞ്ഞ സഞ്ജു സാംസൺ അദ്ദേഹം ഒന്നാം ഓവർ മുതൽ ഇരുപതാം ഓവർ വരെ ഏതൊരു നിർണായക ഓവറും എറിയാൻ നൂറ്‌ ശതമാനം റെഡിയായിട്ടുള്ള ഒരാളാണ് എന്നും സഞ്ജു അഭിപ്രായപെട്ടു.

ഒന്ന് ടു ഇരുപത് ഓവർ വരെ നമുക്ക് എപ്പോൾ വേണമെങ്കിലും ബോൾ നൽകാവുന്ന ഒരാളാണ് ചാഹൽ. അദ്ദേഹം ഏത് സമയത്തും ബോൾ ചെയ്യാൻ റെഡി.വർത്തമാനകാലത്ത് ഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ലെഗ്സ്പിന്നർ അദ്ദേഹം എന്നാണ് എന്റെ അഭിപ്രായം.ടെൻഷൻ സമയത്ത് അദ്ദേഹത്തെ തന്നെ ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു. “സഞ്ജു നിരീക്ഷിച്ചു