നമുക്ക് എന്ത് പൊള്ളാർഡ് 😱സൂപ്പർ ഗൂഗ്ലിയിൽ ഞെട്ടിച്ച് ചാഹൽ

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരക്ക് ആവേശ തുടക്കം. മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ ടോസ് ഭാഗ്യം നായകനായ രോഹിത് ശർമ്മക്ക് ഒപ്പം നിന്നപ്പോൾ ഇന്ത്യൻ ടീം ബൗളിംഗ് തിരഞ്ഞെടുത്തു. സ്ഥിര നായകനായ ശേഷം രോഹിത് ആദ്യ ഏകദിനമാണ് ഇത്

ടോസ് ഭാഗ്യം ഇന്ത്യക്ക് ഒപ്പം നിന്നപ്പോൾ ബൗളർമാർ മികച്ച പ്രകടനമാണ് ആദ്യത്തെ പന്ത് മുതൽ കാഴ്ചവെച്ചത്. സിറാജ് ഓപ്പണർ ഹോപ്പ് വിക്കറ്റ് വീഴ്ത്തി തുടക്കം കുറിച്ചപ്പോൾ ശേഷം വന്ന വാഷിംഗ്‌ടൺ സുന്ദറും ചാഹലും ചേർന്ന് കാര്യങ്ങൾ എളുപ്പമാക്കി. ചാഹൽ തന്റെ ആദ്യത്തെ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് വിൻഡീസ് ടീമിനെ ഞെട്ടിച്ചത്. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ചാഹൽ ഒരു ഏകദിന മത്സരം കളിക്കുന്നത്

അതേസമയം ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം വളരെ ചർച്ചാ വിഷയമായി മാറുന്നത് ചാഹൽ ആദ്യത്തെ ഓവറിൽ വീണ രണ്ടാമത്തെ വിക്കെറ്റ് തന്നെയാണ്. വിൻഡീസ് നായകനായ കിറോൺ പൊള്ളാർഡ് മനോഹരമായ ഒരു ഗൂഗ്ലിയിൽ പുറത്തായി. ചാഹൽ എറിഞ്ഞ ഗൂഗ്ലിയിൽ പൊള്ളാർഡ് കുറ്റി തെറിച്ചപ്പോൾ ഈ വിക്കെറ്റ് ഇന്ത്യ ഒരുക്കിയ കെണി എന്നത് ഇന്ത്യൻ താരങ്ങൾ സെലിബ്രേഷനിൽ നിന്നും വ്യക്തം.

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ : Rohit Sharma(c), Ishan Kishan, Virat Kohli, Rishabh Pant(w), Suryakumar Yadav, Deepak Hooda, Washington Sundar, Shardul Thakur, Yuzvendra Chahal, Prasidh Krishna, Mohammed Siraj