Browsing category

Indian National Cricket Team

Viral News ; സഞ്ജുവിന് ഇന്ത്യയുടെ ഭാവി പദ്ധതികളിൽ സ്ഥാനമുണ്ട്; ഉറപ്പു നൽകി സൗരവ് ഗാംഗുലി

ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണ് അവസരം നൽകാതിരുന്നത് കടുത്ത വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ആദ്യമെല്ലാം അവസരങ്ങൾ നൽകിയപ്പോൾ വേണ്ട വിധത്തിൽ ഉപയോഗിക്കാത്തതിനാൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്ന സഞ്ജു സമീപകാലങ്ങളിൽ വളരെ പക്വതയോടെയും മികച്ച രീതിയിൽ ആണ് ഓരോ മത്സരങ്ങളും കളിക്കുന്നത്. ലോകകപ്പ് ടീം പ്രഖ്യാപനത്തിനു മുമ്പ് മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ലോകകപ്പ് ടീമിൽ നിന്നും മാത്രമല്ല ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കയ്ക്ക് എതിരെയും നടക്കുന്ന […]

സഞ്ജുവിനെ കൂടാതെ രണ്ട് മലയാളി ക്രിക്കറ്റ്‌ താരങ്ങൾ പേരുമായി ദാദ!!! അനന്തപുരിയിൽ സൗരവ് ഗാംഗുലി വാക്കുകൾ കേട്ടോ??

സഞ്ജു സാംസൺ ഇപ്പോഴും ടീം ഇന്ത്യയുടെ ഭാഗമാണ് എന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ കണ്ട ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ഏഷ്യ കപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്താതിരുന്ന സഞ്ജുവിനെ, പുരോഗമിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ നിന്നും, അടുത്തമാസം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്നും സെലക്ടർമാർ തഴഞ്ഞിരുന്നു. ഇതോടെ, കേരളത്തിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ എത്തിയ ഗാംഗുലി ഏറ്റവും കൂടുതൽ നേരിട്ടത് സഞ്ജുവുമായി ബന്ധപ്പെട്ടിട്ടുള്ള ചോദ്യങ്ങളാണ്. സഞ്ജു അടുത്തിടെ ഇന്ത്യൻ ടീമിൽ കളിച്ചിരുന്നു എന്നും, ഇപ്പോഴും ടീം പ്ലാനിന്റെ […]

ഐപിഎല്ലിൽ മാത്രം തിളങ്ങിയിട്ട് കാര്യമില്ല!! സഞ്ജുവിനെ ഉപദേശിച്ച് ശ്രീശാന്ത്

ഐപിഎല്ലിൽ ഫോം തെളിയിച്ചിട്ടും സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്നില്ല, അല്ലെങ്കിൽ മലയാളി താരത്തെ ദേശീയ സെലക്ടർമാർ തഴയുന്നു, എന്ന് തുടങ്ങിയ വാർത്തകൾ സമീപകാലത്തായി മലയാളി ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ലഭിക്കുന്ന അവസരങ്ങളിൽ മികവ് കാട്ടിയിട്ടും മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ, ഇന്ത്യൻ സെലക്ടർമാർ കാര്യമായി പരിഗണിക്കുന്നില്ല എന്നത് ഒരു വസ്തുത തന്നെയാണ്. ഋഷഭ് പന്ത്, ഇഷാൻ കിഷൻ തുടങ്ങിയ യുവ വിക്കറ്റ് കീപ്പർമാർക്ക് തുടർച്ചയായി അവസരങ്ങൾ നൽകുമ്പോഴും സഞ്ജുവിനെ, ഏഷ്യ കപ്പ്, ലോകകപ്പ് […]

ഇത് രോഹിത് റിവ്യൂ സിസ്റ്റം!! സൂപ്പർ റിവ്യൂവുമായി ക്യാപ്റ്റൻ!!

കാര്യവട്ടം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കെതിരെ തകർപ്പൻ ജയം ആണ് ഇന്ത്യ നേടിയത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 8 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ബൗളർമാരാണ് തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എന്നാൽ, മത്സരത്തിന്റെ തുടക്കം മുതൽ ക്യാപ്റ്റൻ രോഹിത് ശർമ എടുത്ത തീരുമാനങ്ങളും ഇന്ത്യയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് […]

ഞങ്ങൾ ഇത്രത്തോളം പ്രതീക്ഷിച്ചില്ല!!മാച്ച് ശേഷം ക്യാപ്റ്റൻ രോഹിത് പറഞ്ഞത് കേട്ടോ???

സൗത്താഫ്രിക്കക്ക് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ ഇന്ത്യൻ സംഘം നേടിയത് വമ്പൻ ജയം.8 വിക്കെറ്റ് ജയവുമായി ഇന്ത്യൻ ടീം പരമ്പരയിൽ 1-ന് മുൻപിലേക്ക് എത്തുമ്പോൾ ഏറ്റവും അധികം കയ്യടികൾ നേടുന്നത് ഇന്ത്യൻ ടീം പേസ് നിരയുടെ പ്രകടനം തന്നെ. ടോസ് നേടി ബൌളിംഗ് ആരംഭിച്ച ഇന്ത്യക്കായി പെസർമാർ സമ്മാനിച്ചത് സ്വപ്ന തുല്യ തുടക്കം. വെറും മൂന്ന് ഓവറിനുള്ളിൽ തന്നെ എതിരാളികൾ 5 വിക്കറ്റുകൾ ഇന്ത്യൻ ടീം വീഴ്ത്തി. ഇന്നലെ മാച്ചിൽ ബാറ്റ്‌സ്മാന്മാർ എല്ലാം തന്നെ വിഷമിച്ചപ്പോൾ […]

രക്ഷകനായി സൂര്യയും രാഹുലും!! ലോ സ്കോർ ത്രില്ലറിൽ ജയവുമായി ടീം ഇന്ത്യ

സൗത്താഫ്രിക്കക്ക് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ മികച്ച തുടക്കം സ്വന്തമാക്കി രോഹിത് ശർമ്മയും ടീം. അത്യന്തം ആവേശം നിറഞ്ഞുനിന്ന മാച്ചിൽ 8 വിക്കെറ്റ് ജയമാണ് ഇന്ത്യൻ ടീം നേടിയത്. കാര്യവട്ടത്തെ ഒന്നാം ടി :20യിൽ ബൗളർമാർ മികച്ച പിന്തുണ പിച്ചിൽ നിന്നും ലഭിച്ചപ്പോൾ ഇന്ത്യൻ പെസർമാർ പ്രകടനം കയ്യടി നേടി. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച സൗത്താഫ്രിക്കൻ ടീം 106 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ലഭിച്ചത് ഷോക്കിംഗ് തുടക്കം. റൺസൊന്നും നേടാതെ ക്യാപ്റ്റൻ […]

നാണക്കേട് തലയിലാക്കി സൗത്താഫ്രിക്ക!! അപൂർവ്വ നേട്ടവുമായി ടീം ഇന്ത്യ

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്കെതിരെ 107 റൺസ് വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക. ഇന്നിംഗ്സിന്റെ ആദ്യ 3 ഓവർ പൂർത്തിയാകുമ്പോഴേക്കും, 9-5 എന്ന നിലയിലേക്ക് തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെ, ഐഡൻ മാർക്രം (25), വെയ്ൻ പാർനൽ (24), കേശവ് മഹാരാജ് (41) എന്നിവരാണ് മൂന്നക്കത്തിലേക്ക് നയിച്ചത്. എന്നാൽ, ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ഇന്നിംഗ്സ് പൂർത്തിയായപ്പോൾ, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യക്ക് ഒരു തകർപ്പൻ റെക്കോർഡും ദക്ഷിണാഫ്രിക്കയ്ക്ക് ഒരു നാണക്കേടിന്റെ റെക്കോർഡും ലഭിച്ചു. പവർപ്ലേ ഓവറുകളിൽ ദീപക് […]

ഇൻസ്വിങ് ബ്യൂട്ടി!! സ്റ്റമ്പ്സ് അതിർത്തി പറത്തി ദീപക് ചാഹർ!!വീഡിയോ കാണാം

സൗത്താഫ്രിക്കക്ക്‌ എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരക്ക്‌ തുടക്കം. മൂന്ന് ടി :20 കൾ അടങ്ങിയ പരമ്പരക്ക്‌ അനന്തപുരി മണ്ണിൽ തുടക്കം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ ടീം ബൗളർമാർ സമ്മാനിച്ചത് മനോഹര തുടക്കം. മൂന്ന് ഓവർ ഉള്ളിൽ സൗത്താഫ്രിക്കക്ക്‌ നഷ്ടമായത് 5 മുൻനിര വിക്കറ്റുകൾ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച സൗത്താഫ്രിക്ക ടീമിനെ ഞെട്ടിച്ചത് ഒന്നാം ഓവർ എറിഞ്ഞ ദീപക് ചഹാർ തന്നെ.ഇന്നിങ്സിലെ ആദ്യത്തെ പന്ത് മുതൽ […]

ഇന്നാപിടി 5 വിക്കെറ്റ്!! സൗത്താഫ്രിക്കയെ തരിപ്പണമാക്കി ആർഷദീപ് ഷോ

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ഓവർ മുതൽ ആഞ്ഞടിച്ച് ഇന്ത്യൻ ബൗളർമാർ. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലാണ് ഇന്ത്യൻ ബൗളർമാർ പന്തെറിയുന്നത്. ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പ ബാവുമയെ (0) മടക്കി ദീപക് ചാഹർ ആണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്ര ഹരം നൽകിയത്. തുടർന്ന്, രണ്ടാം ഓവറിൽ യുവ ഇന്ത്യൻ പേസർ അർഷദീപ് സിംഗ് ചീട്ടുകൊട്ടാരം പോലെ […]

Exclusive ;വിരാട് കോഹ്‌ലി ചരിത്രത്തിൽ ഇടംപിടിക്കുന്നതിന് തിരുവനന്തപുരം സാക്ഷിയായേക്കും

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരക്ക് ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കം ആവുകയാണ്. രാത്രി 7 -നാണ് മത്സരം ആരംഭിക്കുക. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ സംഘം ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങുന്നത്. അതേസമയം ദക്ഷിണാഫ്രിക്ക ഏറ്റവും ഒടുവിൽ കളിച്ച 2 (ഇംഗ്ലണ്ട്, അയർലൻഡ്) ടി20 പരമ്പരകളും വിജയിച്ചാണ് ഇന്ത്യയെ നേരിടാൻ തയ്യാറെടുക്കുന്നത്. അതേസമയം, ബാറ്റർ വിരാട് കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഏറ്റവും ഒടുവിൽ നടന്ന ഓസ്ട്രേലിയക്കെതിരായ ഹൈദരാബാദ് […]