ചതിച്ചത് ആരാണ് സഞ്ജു പടിക്കൽ വിവാദ ക്യാച്ച് വീണ്ടും ചർച്ച😱😱തേർഡ് അമ്പയർക്കെതിരെ പ്രതികരിച്ച് സൺറൈസേഴ്സ് ഹെഡ് കോച്ച്

മുംബൈയിലെ എം‌സി‌എ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന ഐ‌പി‌എൽ 2022 സീസണിലെ അഞ്ചാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനോട് 61 റൺസ് പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, മത്സരത്തിൽ ഹൈദരാബാദ് നായകൻ കെയ്ൻ വില്ലംസണിന്റെ വിക്കറ്റ് തീരുമാനം വിവാദങ്ങൾ സൃഷ്ടിക്കുകയും, കളിയിലെ പ്രധാന ചർച്ചാ വുശയമാവുകയും ചെയ്തിരുന്നു.

റോയൽസിന്റെ യുവ പേസർ പ്രസീദ് കൃഷ്ണയുടെ ഒരു ലെങ്തി ഡെലിവറി ഡിഫെൻഡ് ചെയ്യാൻ ശ്രമിച്ച വില്ല്യംസണിന് പിഴച്ചതോടെ, ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് ആർആർ ക്യാപ്റ്റൻ സഞ്ജു സാംസൺ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും, സഞ്ജു അതിൽ പരാജയപ്പെടുകയും, സഞ്ജുവിന്റെ കയ്യിൽ തട്ടിത്തെറിച്ച പന്ത് ഫസ്റ്റ് സ്ലിപ്പിൽ നിന്നിരുന്ന ദേവ്ദത് പടിക്കൽ മുന്നോട്ട് ഡൈവ് ചെയ്ത് പിടികൂടുകയായിരുന്നു.എന്നാൽ, പടിക്കൽ ക്യാച്ച് എടുക്കുന്നതിന് മുന്നേ തന്നെ പന്ത് നിലത്ത് പിച്ച് ചെയ്‌തെന്ന് സംശയം തോന്നിയതിനാൽ ഓൺ-ഫീൽഡ് അമ്പയർ തീരുമാനം ടിവി അമ്പയർക്ക് കൈമാറി.

നിരവധി തവണ റിപ്ലൈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തേർഡ് അമ്പയർ കെഎൻ അനന്ത പത്മനാഭൻ ഔട്ട്‌ വിളിക്കുകയായിരുന്നു. എന്നാൽ, റിപ്ലൈ ദൃശ്യങ്ങളിൽ പന്ത് നിലത്ത് പിച്ച് ചെയ്തത് വ്യക്തമാണെന്ന് തെളിഞ്ഞതോടെ, തേർഡ് അമ്പയറുടെ ഔട്ട്‌ കോൾ വിവാദങ്ങൾക്ക് തുടക്കമിടുകയായിരുന്നു.വിവാദം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ എസ്ആർഎച്ച് ഹെഡ് കോച്ച് ടോം മൂഡിയും അമ്പയറുടെ തീരുമാനം തന്റെ ടീമിനെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

“ആ വിക്കറ്റ് വിളിച്ചപ്പോൾ ഞങ്ങൾ വളരെ ആശ്ചര്യപ്പെട്ടു, പ്രത്യേകിച്ച് ഞങ്ങൾ റീപ്ലേ കണ്ടപ്പോൾ. ഓൺ-ഫീൽഡ് അമ്പയർ തേർഡ് അമ്പയറെ ആശ്രയിച്ചത് എനിക്ക് മനസ്സിലാക്കാൻ കഴിയും, പക്ഷെ തേർഡ് അമ്പയറുടെ കോൾ അത്ഭുതപ്പെടുത്തി. തീർച്ചയായും ഞങ്ങളാരും അമ്പയർമാരല്ല, പക്ഷേ റിപ്ലൈ നോക്കിയ ആർക്കും തീരുമാനം എന്താണെന്ന് വളരെ വ്യക്തമാണ്,” മൂഡി മത്സരത്തിന് ശേഷമുള്ള പ്രെസ്സ് മീറ്റിൽ പറഞ്ഞു.