ഈസി ക്യാച്ച് കൈവിട്ട് പൂജാര 😱ഞെട്ടലിൽ ഇന്ത്യൻ ക്യാമ്പ്

ഇന്ത്യ : സൗത്താഫ്രിക്ക കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റ്‌ അത്യന്തം ആവേശപൂർവ്വം നാലാം ദിനം പുരോഗമിക്കുകയാണ്. ബാറ്റിംഗ് മികവിൽ ഇന്ത്യൻ വിജയലക്ഷ്യമാക്കി കുതിക്കുകയാണ് സൗത്താഫ്രിക്കൻ ടീം. ഇന്ത്യൻ ബൗളർമാർ എല്ലാം തന്നെ മനോഹരമായി ബൗൾ ചെയ്തെങ്കിലും വിക്കറ്റ് മാത്രം ലഭിക്കാഞ്ഞത് നിരാശയായി.

രണ്ടാം ദിനം 48 റൺസിൽ ബാറ്റിങ് ആരംഭിച്ച കീഗൻ പിറ്റേഴ്സ്ണിന് എതിരെ മുഹമ്മദ്‌ ഷമി : ജസ്‌പ്രീത് ബുംറ സഖ്യം പന്തെറിഞ്ഞു എങ്കിലും യുവ താരം പോരാട്ടം ശ്രദ്ധേയമായി. ഈ ടെസ്റ്റ്‌ പരമ്പരയിലെ മൂന്നാം അർദ്ധ സെഞ്ച്വറി നേടിയ താരത്തിനെ പുറത്താക്കാനുള്ള ഒരു അവസരം ഇന്ത്യൻ താരം പൂജാര നഷ്ടമാക്കിയതാണ് ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം ചർച്ചയായി മാറുന്നത്. കീഗൻ പിറ്റേഴ്സൺ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി കുതിക്കുമ്പോഴാണ് പൂജാര യുവ ബാറ്റ്‌സ്മനൊരു ലൈഫ് ലൈൻ നൽകിയത്.

മനോഹരമായി ബൗൾ ചെയ്ത ബുംറയുടെ ഔട്ട്‌ സ്വിങ്ങറിൽ പിറ്റേഴ്സൺ എഡ്ജ് ആയി എങ്കിലും ഒന്നാം സ്ലിപ്പിൽ നിന്ന പൂജാരക്ക്‌ ക്യാച്ച് കൈകളിൽ ഒതുക്കാൻ കഴിഞ്ഞില്ല. അനായാസ ക്യാച്ച് പൂജാര നഷ്ടമാക്കിയത് ഇന്ത്യൻ താരങ്ങളെ അടക്കം ഞെട്ടിച്ചു. ഫാസ്റ്റ് ബൗളർ ബുംറയിൽ അടക്കം ആ ഒരു കടുത്ത നിരാശ കാണാൻ സാധിച്ചു.

ബുംറ മനോഹരമായി ആദ്യത്തെ സ്പെൽ എറിഞ്ഞിരുന്നു.ഇന്ത്യൻ ഡ്രസിങ് റൂമിലും പൂജാര ഡ്രോപ്പ് ക്യാച്ച് നിരാശ നൽകി.82 റൺസ്‌ അടിച്ചാണ് പിന്നീട് കീഗൻ പിറ്റേഴ്സൺ മടങ്ങിയത്. താക്കൂർ ആ ഒരു വിക്കറ്റ് വീഴ്ത്തി.