
വായിൽ കപ്പലോടും രുചിയിൽ ഒരു ക്യാരറ്റ് ഹൽവ; കുക്കറിൽ ക്യാരറ്റ് ഇത് പോലെ ഉണ്ടാക്കി നോക്കൂ | Carrot Halw
Carrot Halwa Malayalam : വേനൽ അവധി ആവുമ്പോൾ കുട്ടികൾ സദാസമയം വീട്ടിൽ തന്നെ ഉണ്ടാവും. അമ്മേ വിശക്കുന്നു എന്ന നിലവിളി ആയിരിക്കും ഏതു സമയവും നിങ്ങളുടെ കാതുകളിൽ മുഴങ്ങുക. എന്നും എന്താണ് ഉണ്ടാക്കി കൊടുക്കുക എന്നത് വീട്ടമ്മമാരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ദോശയും പുട്ടും ഒക്കെ മടുക്കുന്ന കുട്ടികൾക്ക് പഴംപൊരിയും വടയും ഉണ്ടാക്കി കൊടുക്കും.
അതും മടുക്കുമ്പോൾ ആണ് യൂട്യൂബിലേക്ക് കടക്കുന്നത്. ഒരുപാട് റെസിപ്പികൾ ഉള്ള ഇടത്ത് നിന്നും എളുപ്പം ചെയ്യാൻ പറ്റുന്ന ഒരെണ്ണം കണ്ടെത്തുക എന്നത് ശ്രമകരമാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. കുറച്ച് കാരറ്റ്, പാൽ എന്നിവ ഉണ്ടെങ്കിൽ കുക്കർ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റിയ ഒന്നാണ് ഇത്.

ഇത് ഉണ്ടാക്കാനായി അര കിലോ ക്യാരറ്റ് തൊലി കളഞ്ഞിട്ട് കുക്കറിൽ ഇടാം. ഇതിനെ അരിയുക ഒന്നും വേണ്ട. ഇതിലേക്ക് ഒരൽപ്പം പാലും വെള്ളവും ചേർക്കണം. മീഡിയം തീയിൽ മൂന്നോ നാലോ വിസ്സിൽ വയ്ക്കണം. ഇത് നല്ലത് പോലെ വെന്തത്തിന് ശേഷം ഇതിനെ നല്ലത് പോലെ ഉടച്ചു എടുക്കണം. ഇതിലേക്ക് കുറച്ച് പാലും കൂടി ചേർക്കണം. ആവശ്യത്തിന് പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും നെയ്യും അണ്ടിപരിപ്പും മുന്തിരിയും വറുത്തതും കൂടി ചേർത്ത് വേവിച്ച് വറ്റിച്ചു എടുക്കാം.
നല്ലത് രുചികരമായ ക്യാരറ്റ് ഹൽവ തയ്യാർ. സാധാരണ ക്യാരറ്റ് ഹൽവ ഉണ്ടാക്കുന്നത് പോലെ നിന്ന് വഴറ്റുക ഒന്നും വേണ്ട. വഴറ്റി കൈ കുഴയാതെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഈ ക്യാരറ്റ് ഹൽവ ഗ്യാസ് ലാഭിക്കാനും സഹായിക്കുന്നത് ആണ്. കുട്ടികൾക്ക് ഐസ് ക്രീമിന്റെ ഒപ്പമോ വെറുതെ തന്നെയോ നൽകാവുന്നതാണ്. Carrot Halwa