കുപ്പിയിലെ കാരറ്റ് കൃഷി | ക്യാരറ്റ് കൃഷി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ | Carrot Farming in Bottle

Carrot Farming in Bottle : വളരെ വിരളമായി നമ്മുടെ നാട്ടിൽ കാണുന്ന കൃഷിയാണ് ക്യാരറ്റ്. വളരെ ഈസിയായി കടയിൽനിന്നും വാങ്ങുന്ന പോലെയുള്ള ക്യാരറ്റ് നമുക്ക് വീട്ടിൽ തന്നെ ഈസിയായി കൃഷിചെയ്യാം. അതിനായി ഒരു കുപ്പിയെടുക്കുക. ഇതിന്റെ അടിവശം മുറിച്ചുകളയുക. ശേഷം മൂടിയുടെ നടുവിൽ ഒരോട്ടയിടുക. കുപ്പിയുടെ വശങ്ങളിലും ഓട്ടയിടുക. ക്യാരറ്റ് നന്നായി വളരണമെങ്കിൽ അതിന്റെ വേര് തടസ്സമില്ലാതെ താഴേക്കിറങ്ങണം. കൂടാതെ പോട്ടിങ്മിക്സ്‌ നല്ല വളക്കൂറുള്ളതും, നീർവാർച്ചയുള്ളതും ആയിരിക്കണം.

ഇനി ഒരു പാത്രത്തിലേക്ക് മണ്ണ്,ചാണകപ്പൊടി, ചകിരിച്ചോർ എന്നിവയിട്ടുണ്ടാക്കിയ പോട്ടിങ്മിക്സ്‌ എടുക്കുക. ഇതിലേക്ക് ഒരുപിടി എല്ലുപൊടി,ഒരുപിടി വേപ്പിൻപിണ്ണാക്ക്‌, ഒരുപിടി ചകിരിച്ചോർ, ഒരുപിടി മണൽ എന്നിവ ചേർക്കുക.ഇതിനി നന്നായി മിക്സ്‌ചെയ്യണം. ഇതിൽ കല്ലോ കട്ടകളോ ഉണ്ടെങ്കിൽ എടുത്തുമാറ്റണം.ഇനി കുപ്പിയെടുത്ത് ഒരുപിടി മെറ്റലിടുക.

ശേഷം കുറച്ച് കരിയിലയിടുക. ഇനി പോട്ടിങ്മിക്സ്‌ നന്നായി അമർത്തി നല്ലവണ്ണം ചേർക്കുക. ഇനി ഈ കുപ്പി, അടപ്പു ഭാഗം താഴെയാക്കി മണ്ണിൽ കുത്തിവെക്കുക. ശേഷം ആവശ്യത്തിന് വെള്ളമൊഴിക്കുക.ഒരു വടിയെടുത്തു മണ്ണ് കുത്തി കുറച്ചുകൂടി മണ്ണിട്ടുകൊടുക്കുക. ശേഷം ഇതിനു മുകളിൽ 3-4 കാരറ്റുവിത്തുകൾ മാത്രം ഇടുക. ഇതിനു മുകളിൽ കുറച്ചുകൂടെ മണ്ണിട്ടുകൊടുക്കുക.

ഇനി കുറച്ചു വെള്ളംതളിച്ച് കൊടുക്കുക.3ദിവസത്തിനുള്ളിൽ വിത്ത് മുളക്കും. മുളച്ചതിനു ശേഷം ജൈവസ്ലറി ഒഴിച്ച് കൊടുക്കണം. കാൽകപ്പ് സ്ലറിയിലേക്ക് ബാക്കി വെള്ളവും ചേർത്ത് നന്നായി നേർപ്പിച്ചുവേണം ഒഴിക്കാൻ.നല്ല വെയിലും സൂര്യപ്രകാശവും കിട്ടുന്ന സ്ഥലങ്ങൾ നോക്കിവേണം ഇത് വളർത്താൻ. അത്പോലെതന്നെ തൈ മുളച്ചതിനുശേഷം മാറ്റിനടന്നത് ക്യാരറ്റിന് നല്ലതല്ല. 3മാസം ആവുമ്പോഴേക്കും നമുക്ക് ക്യാരറ്റ് വിളവെടുക്കാവുന്നതാണ്..!!! കൂടുതൽ അറിയാനായി വീഡിയോ കാണൂ..!!!

Rate this post