കാർ തകർത്ത സിക്സുമായി വിൻഡീസ് താരം 😱നാടകീയ സംഭവങ്ങളിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം

വെസ്റ്റ് ഇൻഡീസ് : അയർലണ്ട് ഏകദിന പരമ്പര അത്യന്തം ആവേശപൂർവ്വമാണ് പുരോഗമിക്കുന്നത്. താരങ്ങൾക്കിടയിലെ കോവിഡ് വ്യാപനം തിരിച്ചടി സമ്മാനിക്കുന്നുണ്ട് എങ്കിലും നാടകീയമായ ഒരു സംഭവത്തിനാണ് ഇന്നലെ ഒന്നാം ഏകദിന മത്സരം സാക്ഷിയായത്.വെസ്റ്റ് ഇൻഡീസിനായി അയർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ആൾറൗണ്ടർ ഒഡിയൻ സ്മിത്താണ് മാസ്മരിക ഇന്നിങ്സ് കളിച്ചത്.

വാശിയേറിയ മത്സരത്തിൽ 24 റൺസിനാണ് വെസ്റ്റ് ഇൻഡീസ് അയർലണ്ട് ടീമിനെ തോൽപ്പിച്ചത്. ഇതോടെ ഏകദിന പരമ്പരയിൽ 1-0ന് വെസ്റ്റ് ഇൻഡീസ് ടീം മുൻപിൽ എത്തി. വെറും 8 പന്തിൽ 2 സിക്സ് അടക്കം 225 സ്ട്രക്ക് റേറ്റിൽ 18 റൺസ്‌ അടിച്ച ഓഡിയൻ സ്മിത്ത് കയ്യടികൾ നേടി. എന്നാൽ മത്സരത്തിൽ താരം അടിച്ച ഒരു സിക്സ് തന്നെയാണ് ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ എല്ലാം തന്നെ വളരെ അധികം ചർച്ചയായി മാറുന്നത്.

മത്സരത്തിലെ 48ആം ഓവറിലെ മൂന്നാം പന്തിൽ ജമൈക്കയിലെ സബീന പാർക്കിന് പുറത്തായി നിർത്തിയിട്ടിരുന്ന ഒരു കാറിലാണ് താരം സിക്സ് ചെന്ന് പതിച്ചത്.ഡീപ് എക്‌സ്‌ട്രാ കവർ റീജിയണിൽ പേസർ ജോഷ്വ ലിറ്റിലിനെ 84 മീറ്റർ സിക്സിന് താരം പായിച്ചപ്പോൾ ആരും തന്നെ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല താരം സിക്സ് പാർക്ക് ചെയ്തിരുന്ന കാറിൽ അതീവ പ്രഹര ശക്തിയിലാണ് ചെന്ന് പതിച്ചത്.

സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വെസ്റ്റ് ഇൻഡീസ് താരത്തിന്റെ സിക്സ് ചർച്ചയായി മാറി കഴിഞ്ഞു. താരം ഈ ഒരു കാർ തകർത്ത സിക്സ് വീഡിയോ ഏറ്റെടുക്കുകയാണ് ക്രിക്കറ്റ്‌ ലോകം പരമ്പരയിലെ രണ്ടാം ഏകദിനം ജനുവരി 13നാണ്‌ നടക്കുക. കൂടാതെ മൂന്നാമത്തെയും അവസാനത്തേയും ഏകദിന മത്സരം ജനുവരി 16നാണ് സബീന പാർക്കില്‍ നടക്കുക.