ഇന്ത്യയോട് എന്നും സംഭവിക്കുന്നത് ഇതാണ് 😳😳😳ക്യാപ്റ്റൻ ശാക്കിബ് പറയുന്നത് കേട്ടോ??

ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് 2022ൽ വീണ്ടും വിജയ വഴിയിലേക്ക് തിരികെ എത്തി ഇന്ത്യൻ ടീം. ആവേശം അവസാന ഓവർ വരെ നിറഞ്ഞു നിന്ന കളിയിൽ 5 റൺസ് ജയമാണ് ഇന്ത്യൻ ടീം നേടിയത്. മഴ വില്ലനായി എത്തിയ മാച്ചിൽ ഡക്ക് വർത്ത് ലൂയിസ് റൂൾ പ്രകാരമാണ് ഇന്ത്യൻ ജയം.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ സംഘം 184 റൺസ് നേടിയപോൾ മറുപടി ബാറ്റിംഗിൽ ടീം ഇന്ത്യക്ക് ലഭിച്ചത് ഗംഭീരമായ തുടക്കം. ഏഴ് ഓവറിൽ അതിവേഗം ഇന്ത്യൻ സ്കോർ അരികിലേക്ക് ബംഗ്ലാദേശ് ടീം മുന്നേറി നിൽക്കവേ മഴ എത്തി. മഴക്ക് ശേഷം മത്സരം 16 ഓവർ ആയി ചുരുക്കി എങ്കിലും 151 റൺസ് എന്നുള്ള ടാർജെറ്റ് അരികിലേക്ക് എത്താൻ ബംഗ്ലാദേശിന് കഴിഞ്ഞില്ല.5 റൺസ് ജയം ഇന്ത്യൻ സംഘം നേടി എങ്കിലും ബംഗ്ലാദേശിന്റെ പോരാട്ടവീര്യം കയ്യടികൾ കരസ്ഥമാക്കി.

മത്സര ശേഷം ഇന്ത്യൻ ടീമിനോട് വഴങ്ങിയ ഈ ഒരു തോൽവിയേ കുറിച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ അഭിപ്രായം വിശദമാക്കി.”ഞങ്ങൾ എന്നും ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോഴുള്ള കഥ ഇത് തന്നെയാണ്. അതേ ഞങ്ങൾ ഏകദേശം മാച്ചിൽ ഇന്ത്യക്ക് എതിരെ ജയത്തിനും അരികിൽ അവിടെയുണ്ട്, പക്ഷേ ഞങ്ങൾ വിന്നിംഗ് ലൈൻ പൂർത്തിയാക്കുന്നില്ല.” ക്യാപ്റ്റൻ തുറന്ന് പറഞ്ഞു.

“അതേ തീർച്ചയായും രണ്ട് ടീമുകളും ഈ മാച്ച് വളരെ അധികം ആസ്വദിച്ചു, അതൊരു മികച്ച ഗെയിമായിരുന്നു, അതാണ് ഞങ്ങൾ എല്ലാം തന്നെ ആഗ്രഹിച്ചത്. അവസാനം ആരെങ്കിലും ജയിക്കണം, ആരെങ്കിലും തോൽക്കണം. അവൻ [ലിറ്റൺ ദാസ്] ഞങ്ങളുടെ ഏറ്റവും മികച്ച ബാറ്ററാണ്.ആദ്യമേ പവർപ്ലേയിൽ അദ്ദേഹം ബാറ്റ് ചെയ്ത രീതി ഞങ്ങൾക്ക് എല്ലാം തന്നെ വളരെയധികം ഊർജം നൽകുകയും ഇവിടുത്തെ ഏറ്റവും ചെറിയ ബൗണ്ടറികൾ ഉപയോഗിച്ച് വിജയ ലക്ഷ്യം പിന്തുടരാൻ കഴിയുമെന്ന വിശ്വാസം ഞങ്ങൾക്ക് കൂടി നൽകുകയും ചെയ്തു.” ക്യാപ്റ്റൻ വെളിപ്പെടുത്തി