എന്തുകൊണ്ട് ഈ നാണംകെട്ട തോൽവി :കാരണവുമായി നായകൻ സഞ്ജു | Captain Sanju

Captain Sanju;ഐപിൽ പതിനാറാം സീസണിലെ രണ്ടാമത്തെ മത്സരത്തിൽ 5 റൺസ് തോൽവി വഴങ്ങി രാജസ്ഥാൻ റോയൽസ് ടീം. ഇന്നലെ നടന്ന അത്യന്തം സസ്പെൻസ് നിറഞ്ഞു നിന്ന മാച്ചിൽ അവസാന ഓവർ പൊരുതിയാണ് സഞ്ജുവും ടീമും തോൽവി വഴങ്ങിയത്. അവസാന ഓവർ വരെ പഞ്ചാബ് കിങ്‌സ് ടീമിനെ പേടിപ്പിച്ചാണ് രാജസ്ഥാൻ റോയൽസ് ടീം തോൽവി വഴങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ടീം ഉയർത്തിയ 197 റൺസ് മറുപടിയായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ ടീമിന് മോശം തുടക്കമാണ് ലഭിച്ചത് എങ്കിലും സഞ്ജു അടക്കമുള്ള ബാറ്റ്‌സ്മാന്മാർ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചതോടെ രാജസ്ഥാൻ റോയൽസ് ജയം സ്വപ്നം കണ്ടു. എന്നാൽ അവസാന ഓവറുകളിൽ പൊരുതി എങ്കിലും ജയത്തിന് അരികിലേക്ക് എത്തുവാൻ രാജസ്ഥാന് കഴിഞ്ഞില്ല. നേരത്തെ സീസണിലെ ഫസ്റ്റ് മാച്ചിൽ രാജസ്ഥാൻ റോയൽസ് ജയിച്ചിരുന്നു. ഹോം മത്സരത്തിലെ തോൽവി നിരാശജനകമെന്ന് തുറന്ന് പറഞ്ഞു മത്സര ശേഷം ക്യാപ്റ്റൻ സഞ്ജു രംഗത്ത് എത്തി.

” സത്യം പറയട്ടെ ഇത് ബാറ്റിംഗ് ചെയ്യാൻ വളരെ അധികം അനുകൂലമായ ഒരു പിച്ച് തന്നെയായിരുന്നു. പിച്ചിൽ നിന്നും അധികം സ്വിങ്ങും മൂവ്മെന്റും പേസർമാർക്ക് ലഭിച്ചില്ല. കൂടാതെ പവർപ്ലേയിൽ പഞ്ചാബ് ടീം ബാറ്റ് ചെയ്ത രീതി അവർക്ക് ആ വലിയ മോമെന്റം സമ്മാനിച്ചു. വലിയ സ്കോർ പിറക്കുമെന്ന് മാച്ചിൽ എനിക്ക് ഉറപ്പുണ്ട് ബൗളർമാർ മികച്ച റോൾ തന്നെ ചെയ്തു.197ൽ അവരെ ഒതുക്കാൻ കഴിഞ്ഞതിൽ സന്തോഷം. ” നായകൻ അഭിപ്രായം തുറന്ന് പറഞ്ഞു.

അതേസമയം അവസാന ഓവറുകളിൽ വെടിക്കെട്ട്‌ ബാറ്റിംഗ് കാഴ്ചവെച്ച യുവ താരം ധൃവ് ജുറാലിനെ കുറിച്ചും നായകൻ സഞ്ജു വാചാലനായി. ” ഞങ്ങൾ പരിശീലകർ അദ്ദേഹം പിറകിൽ വലിയ എഫോർട് തന്നെയാണ് ഇടുന്നത്. അവൻ ഓരോ കാര്യങ്ങളും ഫോളോ ചെയ്യുന്ന രീതിയിൽ ഞാൻ ഹാപ്പിയാണ് ” സഞ്ജു വിശദീകരിച്ചു.Captain Sanju

Rate this post