എല്ലാവർക്കും രോഹിത്തിനെ മതി!! അമേരിക്കയിൽ രോഹിത് തരംഗം | വീഡിയോ

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വളരെ അധികം നിർണായകമാണ്. ഇന്നലെ നാലാം ടി :20യിൽ 59 റൺസ്‌ ജയം നേടി ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കുമ്പോൾ ഏറ്റവും അധികം കയ്യടികളും പ്രശംസയും നേടുന്നത് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെ. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് സ്വപ്നം കാണുന്ന ടീം ഇന്ത്യക്ക് ഈ തുടർ പരമ്പര ജയം നൽകുന്ന ആത്മവിശ്വാസം വലുതാണ്

അതേസമയം ഇന്നലെ ജയത്തിന് പിന്നാലെ അമേരിക്കയിലെ കാണികളിൽ നിന്നും ക്യാപ്റ്റൻ രോഹിത് ശർമ്മക്ക്‌ ലഭിച്ച സപ്പോർട്ട് ഇപ്പോൾ വളരെ ഏറെ ചർച്ചാവിഷയമായി മാറുകയാണ്. ഇന്നലെ കളിക്ക് പിന്നാലെ ഗ്രൗണ്ടിൽ ഇന്ത്യൻ ഫാൻസിന് അടക്കം സപ്പോർട്ടിന് നന്ദി അറിയിച്ച ക്യാപ്റ്റൻ രോഹിത്തിനെ കാണികൾ അടക്കാം സ്വീകരിച്ചത് വളരെ ഏറെ മനോഹരമായി

ഇന്നലെ ഫ്ലോറിഡയിലെ ലോഡർഹില്ലിൽ മത്സരം നടന്ന സ്റ്റേഡിയത്തിൽ ആരാധകരുമായിട്ടാണ് സംവദിക്കാൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എത്തിയത്.ഇന്ത്യൻ ക്രിക്കറ്റ്‌ ഫാൻസുമായി അടക്കം ക്യാപ്റ്റൻ രോഹിത്ത് സംവദിക്കുന്ന വീഡിയോ ഇന്നലെ ബിസിസിഐയാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ കൂടി പങ്കുവെച്ചത്

സ്റ്റേഡിയത്തിലെഎല്ലാം ആരാധകരെ കാണാനും അഭിവാദ്യം ചെയ്യാനുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ സ്റ്റേഡിയം ചുറ്റിനടന്നത് കാണാൻ കഴിഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ ഒപ്പം ഫോട്ടോ എടുക്കാനും സെൽഫി എടുക്കാനും എല്ലാം ആരാധകർ ബഹളം വെക്കുന്നത് ഈ വീഡിയോയിൽ കാണാൻ കഴിഞ്ഞു