“അവന്റെ ടാലെന്റ് നമുക്ക് അറിയാം “ഞാൻ ഏതൊരു ദിവസവും ഈ ജയം എടുക്കും!! മത്സരശേഷം രോഹിത് പറഞ്ഞത് കേട്ടോ???

പാകിസ്ഥാൻ എതിരെ മറ്റൊരു മിന്നും ജയം സ്വന്തമാക്കി ടീം ഇന്ത്യ. അത്യന്തം ആവേശം നിറഞ്ഞ് നിന്ന കളിയിൽ 5 വിക്കറ്റിന്റെ ത്രേസിപ്പിക്കുന്ന ജയമാണ് ടീം ഇന്ത്യ പാകിസ്ഥാൻ എതിരായി നേടിയത്. ഹാർദിക്ക് പാണ്ട്യയുടെ സമയോചിതമായ വെടികെട്ട് ബാറ്റിങ് തന്നെയാണ് ടീം ഇന്ത്യക്ക് ജയം സമ്മാനിച്ചത്

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാൻ ഉയർത്തിയ 148 റൺസ്‌ ടാർജെറ്റിലേക്ക് അവസാന ഓവറിലാണ് ടീം ഇന്ത്യ എത്തിയത്. തുടർച്ചയായ ബൗണ്ടറികൾ നേടി ഹാർഥിക്ക് പാണ്ട്യയാണ് ടീം ഇന്ത്യക്ക് ജയം ഒരുക്കിയത്. താരം തന്നെയാണ് മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയതും. എന്നാൽ ഇന്നലെ മത്സരശേഷം ടീം ജയത്തെ കുറിച്ച് വാചാലനായ ക്യാപ്റ്റൻ രോഹിത് ശർമ ഹാർദിക്ക് പാണ്ട്യ പ്രകടനത്തെയും വാനോളം പുകഴ്ത്തി കൂടാതെ ഇന്ത്യൻ ടീം ഈ ഒരു ജയത്തിൽ സന്തോഷം കൂടി വിശദമാക്കി.

” റൺസ്‌ ചേസിന്റെ ആദ്യത്തെ പകുതിയിൽ, തന്നെ സാഹചര്യം പരിഗണിക്കാതെ കളി വിജയിക്കാമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾക്ക് ആ ഒരു വിശ്വാസമുണ്ടായിരുന്നു, നിങ്ങൾക്ക് ആ വിശ്വാസം ഉള്ളപ്പോൾ ഇതൊക്കെ സംഭവിക്കാം.അതാണ് ഈ ജയവും.അൽപ്പം വെല്ലുവിളി നിറഞ്ഞത് തന്നെയായിരുന്നു എങ്കിലും ബോയ്സ് എല്ലാം തന്നെ അവരുടെ റോളുകൾ ഭംഗിയാക്കി.സാധാരണ വിജയങ്ങളിൽ നിന്ന് ഇതുപോലെയുള്ള വിജയങ്ങൾ ഞാൻ ഏതൊരു ദിവസവും എടുക്കും “ക്യാപ്റ്റൻ രോഹിത് അഭിപ്രായം വിശദമാക്കി.

“ഹാർദിക്ക് പാണ്ട്യ തിരിച്ചുവരവ് നടത്തിയ കാലം മുതൽ, അവൻ മിടുക്കനാണ്. അദ്ദേഹം ടീമിന്റെ ഭാഗമല്ലാത്തപ്പോൾ, തന്റെ ശരീരത്തോടും ഫിറ്റ്‌നസ് വ്യവസ്ഥയോടും എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കി. കൂടാതെ അവൻ ഇപ്പോൾ വളരെ ഏറെ മുന്നേറി കഴിഞ്ഞു.ഹാർദിക്ക് ബാറ്റിംഗ് നിലവാരം നമുക്കെല്ലാവർക്കും അറിയാം,ടീമിലേക്കുള്ള തിരിച്ചുവരവിന് ശേഷം അത് കൂടുതൽ മികച്ചതാണ്. അവൻ ഇപ്പോൾ വളരെ ശാന്തനാണ്, ബാറ്റ് കൊണ്ടായാലും പന്ത് കൊണ്ടായാലും താൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ കൂടുതൽ ആത്മവിശ്വാസമുണ്ട് “ക്യാപ്റ്റൻ രോഹിത് ശർമ്മ വാചാലനായി

Rate this post