“എന്നെ കാണിക്കാതെ, റിവ്യൂ കാണിക്കേടോ!! ക്യാമെറമാനെ ട്രോളി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടയിൽ ക്യാമറാമാനെ ചീത്ത വിളിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. മത്സരത്തിൽ ഓസ്ട്രേലിയയുടെ രണ്ടാമത്തെ ഇന്നിങ്സിൽ ആയിരുന്നു സംഭവം അരങ്ങേറിയത്. റിവ്യൂവിന്റെ റിപ്ലൈയ്ക്ക് പകരം തന്റെ മുഖം അമിതമായി ഫോക്കസ് ചെയ്ത് വലിയ സ്ക്രീനിൽ കാണിച്ചതായിരുന്നു രോഹിത്തിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ വീഡിയോയും നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിനിടയിലാണ് സംഭവം നടന്നത്. ഇന്നിംഗ്സിൽ അശ്വിൻ എറിഞ്ഞ പന്ത് സ്റ്റമ്പിന് മുമ്പിൽവെച്ച് ഓസീസ് ബാറ്റർ പീറ്റർ ഹാൻസ്കോമ്പിന്റെ പാഡിൽ കൊള്ളുകയുണ്ടായി. ശേഷം അശ്വിനും ഇന്ത്യൻ ടീമും എൽബിഡബ്ല്യു വിക്കറ്റിനായി അപ്പീൽ ചെയ്തു. എന്നാൽ ഓൺഫീൽഡ് അമ്പയർ അത് നോട്ടൗട്ട് വിളിക്കുകയായിരുന്നു. എന്നാൽ അത് റിവ്യൂവിന് വിടാൻ ഇന്ത്യ തീരുമാനിച്ചു. റിവ്യൂ പ്രക്രിയ നടക്കുന്നതിനിടയിലാണ് ക്യാമറാമാൻ രോഹിത്തിന്റെ മുഖം അമിതമായി ഫോക്കസ് ചെയ്തത്.

വലിയ സ്ക്രീനിൽ റിവ്യൂ കാണിക്കുന്നതിനു പകരം തന്റെ മുഖം കാണിച്ചപ്പോൾ രോഹിത് പ്രകോപിതനായി മാറി. രോഹിത് തീർച്ചയായും നിരാശനാവുകയും, തന്റെ ടീം അംഗങ്ങളോട് പിറുപിറുക്കുകയും ചെയ്തു. “നിങ്ങൾ എന്തിനാണ് എന്നെ കാണിക്കുന്നത്? പകരം റിവ്യൂ കാണിക്കൂ” എന്നായിരുന്നു രോഹിത് ക്യാമറാ നോക്കി പറഞ്ഞത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഓസീസിനെ കേവലം 91 റൺസിന് ഓൾഔട്ട്‌ ആക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്നിങ്സിൽ അശ്വിൻ 5 വിക്കറ്റുകൾ നേടിയപ്പോൾ, ഷാമിയും ജഡേജയും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തുകയുണ്ടായി. മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-0നു മുൻപിൽ എത്തിയിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ കൂടെ ഈ ആധിപത്യം തുടർന്നാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ.

Rate this post