ഇപ്പോഴത്തെ പ്രധാന പ്രശ്നങ്ങൾ ഇതാണ്!! ദ്രാവിഡ്‌ : രോഹിത് കോംമ്പോക്ക് മുന്നിലെ പ്രശ്നങ്ങൾ

ലോകകപ്പിന് മുമ്പ് നടന്ന ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയം ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് മികച്ച ആത്മവിശ്വാസമാണ് നൽകിയത്.ഇനി നാളെ ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ 3 മത്സരങ്ങളുടെ പരമ്പരയും വിജയിക്കാൻ സാധിച്ചാൽ അത് ഇന്ത്യൻ ടീമിൻ്റെ ആത്മവിശ്വാസം ഉയർത്തും.മാത്രമല്ല ലോകകപ്പിനുള്ള പ്ലേയിങ് ഇലവനെ കണ്ടെത്തുവാനും ഇന്ത്യക്ക് പരമ്പര സഹായകരമാകും.

എന്നാൽ ഇന്ത്യക്ക് സമ്മർദം നൽകുന്ന കാര്യങ്ങളും ഉണ്ട്. ബാറ്റിങ് നിര മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ ഇന്ത്യയുടെ ബൗളിങ് നിര ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ഓസ്ട്രേലിയക്കെതിരെയും ഏഷ്യാകപ്പിലും കണ്ടത്. ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റ്സ്മാൻ ആയ വിരാട് കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തിയത് എല്ലാ ഇന്ത്യൻ ആരാധകർക്കും ആശ്വാസകരമായ കാര്യമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി മോശം ഫോം അലയിട്ടിയിരുന്ന താരം കഴിഞ്ഞ ഏഷ്യകപ്പിലൂടെയാണ് തൻ്റെ പഴയ പ്രതാപ കാലത്തിലേക്ക് തിരിച്ചെത്തിയത്. 1021കൾക്ക് ശേഷം തന്റെ സെഞ്ചുറി വരൾച്ചക്ക് വിരാമം കുറിക്കാനും താരത്തിന് സാധിച്ചു. ഓസ്ട്രേലിയക്കെതിരെ അവസാനത്തെ നിർണായക മത്സരത്തിലും താരം മികച്ച പ്രകടനം പുറത്തെടുത്തു.

187 റൺസ് വിജലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി 48 പന്തിൽ 63 റൺസ് എടുത്ത് സൂര്യ കുമാർ യാദവിനൊപ്പം ഇന്ത്യക്ക് പരമ്പര താരം നേടി കൊടുത്തു. താരത്തിൻ്റെ ഈ ഫോം ലോകകപ്പിലും തുടരുമെന്നാണ് ആരാധകരും ഇന്ത്യൻ ടീം മാനേജമെൻ്റും പ്രതീക്ഷിക്കുന്നത്. ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിൻ്റെ വജ്രായുധമാണ് സൂര്യ കുമാർ യാദവ്.നിലവിൽ 20-20 യിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരമാണ് സൂര്യ കുമാർ യാദവ്.അത് ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് സൂര്യ കുമാർ യാദവ് ഒന്നുകൂടെ തെളിയിച്ചു. നിലവിൽ ഈ വർഷത്തിൽ 20-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സൂര്യ കുമാർ യാദവാണ്.38 ശരാശരിയിൽ 682 റൺസ് ആണ് താരം നേടിയത്. പാണ്ഡ്യയുടെ മികച്ച ഫോമും ഇന്ത്യക്ക് മുതൽക്കൂട്ടാകും.

ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് പാണ്ഡ്യ പുറത്തെടുക്കുന്നത്. ഓസ്ട്രേലിയക്കെതിരെ മൂന്നാം ട്വൻ്റി-20യിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 16 പന്തുകളിൽ നിന്ന് രണ്ട് ബൗണ്ടറികളും ഒരു സിക്സറുമടക്കം 25 റൺസ് ആണ് താരം നേടിയത്.ആദ്യ മത്സരത്തിൽ 31 പന്തുകളിൽ നിന്ന് 70 റൺസ് എടുത്ത താരം വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചിരുന്നു. പന്തുകൊണ്ട് മികച്ച പ്രകടനം പുറത്തിറക്കുന്ന പാണ്ഡ്യ രോഹിത് ശർമയുടെ ടീമിന് സഹായകരമാണ്. എന്നാൽ ഇന്ത്യൻ ടീമിന് കടുത്ത തലവേദന സൃഷ്ടിക്കുന്നത് അവസാന ഓവറുകളിലെ ബൗളിങ് ആണ്. ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വൻ്റി-ട്വൻ്റി മത്സരത്തിൽ 28 നേടിയ അത് പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. ആ മത്സരത്തിൽ അവസാന മൂന്നു ഓവറുകളിൽ നിന്ന് മാത്രം 53 റൺസ് ആണ് ഓസ്ട്രേലിയ നേടിയത്. അവസാന ഓവറുകളിലെ റണ്ണൊഴുക്ക് തടയാൻ സാധിച്ചില്ലെങ്കിൽ ലോകകപ്പിൽ രോഹിത് ശർമക്കും കൂട്ടർക്കും അത് കടുത്ത തിരിച്ചടിയായിരിക്കും.

ഭുവനേശ്വർ കുമാറിൻ്റെ മോശം ഫോമും ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ബുംറ,ഭുവനേശ്വർ കുമാർ, ഹർശൽ പട്ടേൽ, അർശദീപ് സിങ് എന്നിവരടങ്ങിയ 4 പേരാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ പേസ് നിര.ഇതിൽ പാണ്ട്യ കൂടെ ചേരുമ്പോൾ 5 ബൗളർമാരാകും.അതിൽ 3 പേരെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ ഇന്ത്യയെ അനുമ മറ്റൊരു പ്രശ്നമാണ് രാഹുലിൻ്റെ മോശം ഫോം. പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയ ശേഷം താരം ഫോം നിലനിർത്തുവാൻ കഷ്ടപ്പെടുകയാണ്. മധ്യ ഓവറുകളികും മികച്ച രീതിയിൽ റൺസ് കണ്ടെത്തുന്നതിലും, ഫീൽഡിഗിലും ഇന്ത്യ പരാജയപ്പെടുന്നുണ്ട്. അവസാന ഓവറുകളിൽ റൺസ് ഉയർത്തുവാൻ ഫിനിഷർ ആയ ദിനേശ് കാർത്തിക്, റിഷബ് പന്ത് എന്നിവർ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്. എന്തു തന്നെയായാലും എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ലോക കിരീടം ഇന്ത്യൻ താരങ്ങൾ ഇന്ത്യയിൽ എത്തിക്കും എന്നു തന്നെയാണ് എല്ലാ ഇന്ത്യൻ ആരാധകരും പ്രതീക്ഷിക്കുന്നത്.