“ക്യാപ്റ്റൻ അല്ലെ മാഡം പരിക്ക് ഒക്കെ മൈൻഡ് ചെയ്യേണ്ട”പോരാളിയായി രോഹിത് ശർമ്മ!! കാണാം വീഡിയോ

രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യയ്ക്ക് പരാജയം. ഷേർ ബംഗ്ലാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 5 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് സ്കോർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് സ്കോർ ചെയ്യാനെ സാധിച്ചുള്ളൂ.

ബംഗ്ലാദേശ് ബാറ്റിംഗ് ഇന്ത്യൻ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പരിക്ക് മൂലം മൈതാനം വിട്ടിരുന്നു. ഫീൽഡിങ്ങിനിടെ വിരലിന് പരിക്കേറ്റ രോഹിത്തിനെ സ്കാനിങ്ങിന് വിധേയനാക്കാൻ വേണ്ടി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് മത്സരത്തിൽ രോഹിത് ബാറ്റ് ചെയ്യാൻ എത്തിയേക്കില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഒന്നാം ഏകദിനത്തിന് സമാനമായി ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റിംഗ് നിര തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്.

ശ്രേയയസ് അയ്യർ (82) മാത്രമാണ് ഇന്ത്യയുടെ ടോപ്പ് ഓർഡർ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. അക്സർ പട്ടേൽ (56) അർദ്ധ സെഞ്ച്വറി പ്രകടനം നടത്തിയതോടെ ഇന്ത്യ ഭേദപ്പെട്ട പ്രകടനത്തിലേക്ക് ഉയർന്നെങ്കിലും, തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടത് ഇന്ത്യയുടെ വിജയമോഹങ്ങൾക്ക് തിരിച്ചടിയാകുന്ന ഘട്ടം എത്തി. 38.2 ഓവറിൽ ഇന്ത്യ 189/7 എന്ന നിലയിലേക്ക് ഒതുങ്ങിയപ്പോൾ, പരിക്കിനെ വകവെക്കാതെ ക്യാപ്റ്റൻ രോഹിത് ശർമ ഒമ്പതാമനായി ക്രീസിൽ എത്തുകയായിരുന്നു.

28 പന്തിൽ 3 ഫോറും 5 സിക്സും സഹിതം 51* റൺസ് സ്കോർ ചെയ്ത് പുറത്താകാതെ നിന്ന രോഹിത് ശർമ തന്നാലാകും വിധം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ ശ്രമിച്ചെങ്കിലും, രോഹിത്തിന്റെ പരിശ്രമം ഫലം കണ്ടില്ല. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കൂടുതൽ വിമർശനങ്ങൾക്ക് വിധേയമാക്കും എന്ന കാര്യം തീർച്ചയാണ്.

Rate this post