അക്ഷറിനെ ഹാർഥിക്ക് പാന്ധ്യക്കും മുൻപ് എന്തിന് ഇറക്കി!! ഉത്തരം നൽകി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്നലെയായിരുന്നു ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. മത്സരത്തിൽ നാല് വിക്കറ്റിന് പാക്കിസ്ഥാനെ തകർത്ത് കഴിഞ്ഞ ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചതിന്റെ കണക്ക് ഇന്ത്യ വീട്ടി. പാക്കിസ്ഥാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലിയുടെ അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.

കോഹ്ലിക്ക് മികച്ച പിന്തുണ നൽകി ഹർദിക് പാണ്ഡ്യയും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യ തകർച്ചയോടെയാണ് മറുപടി ബാറ്റിംഗ് തുടങ്ങിയത്. ഓപ്പണർമാരായ രാഹുലും നായകൻ രോഹിത്തും നേരത്തെ തന്നെ മടങ്ങി. പിന്നാലെ വന്ന കോഹ്ലി നിലയുറച്ചപ്പോൾ, സൂര്യകുമാർ യാദവ് രണ്ട് ബൗണ്ടറുകൾ നേടി നേരത്തെ പുറത്തായി.53 പന്തിൽ 6 ഫോറുകളും 4 സിക്സറുകളുമടക്കം 82 റൺസാണ് കോഹ്ലി നേടിയത്. ഹർദിക് പാണ്ഡ്യ 40 റൺസ് നേടി. ഇരുവരും കൂടെ അഞ്ചാം വിക്കറ്റിൽ 113 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്.

മത്സരത്തിൽ ഹർദിക് പാണ്ഡ്യക്ക് മുൻപായി ഓൾറൗണ്ടർ അക്സർ പട്ടേലിനെ രോഹിത് ശർമ ബാറ്റിങ്ങിനായി അയച്ചിരുന്നു. എന്നാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ താരം റൺ ഔട്ടായി. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഹർദിക് പാണ്ഡ്യക്ക് മുൻപായി അക്സർ പട്ടേലിനെ ഇറക്കിയത് എന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. അദ്ദേഹത്തിൻറെ വാക്കുകളിലൂടെ.

“എൻറെയും രാഹുലിന്റെയും രണ്ട് നേരത്തെ തന്നെ നഷ്ടമായപ്പോൾ, ഞങ്ങളുടെ മിഡിൽ ഓർഡർ തകരരുതെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. പന്ത് നന്നായി ബൗൺസ് ചെയ്യുകയും അത് ബൗളർമാരെ നന്നായി സഹായിക്കുകയും ചെയ്തിരുന്നു. സൂര്യ കുമാർ യാദവ് പുറത്തായപ്പോൾ, പവർ പ്ലേയിലെ അവസാന ഓവർ ബാറ്റ് ചെയ്യുവാൻ ഞങ്ങൾ അക്സറിനെ അയച്ചു. സ്പിന്നർമാർക്കായി 8 ഓവറുകൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. സ്പിന്നർമാർക്ക് സമ്മർദ്ദം ചെലുത്തുവാൻ വേണ്ടി ഒരു ഇടംകയ്യൻ ബാറ്റ്സ്മാൻ അയച്ചാൽ, അത് ഞങ്ങളുടെ ഭാഗത്ത് നിന്നും മികച്ച തീരുമാനമാകും. പക്ഷേ അവൻ ആദ്യ ഓവറിൽ തന്നെ റൺഔട്ട് ആയി.”- രോഹിത് ശർമ പറഞ്ഞു