എന്തുകൊണ്ട് തോൽവി 😳😳കാരണം ഇതാണ്!! മത്സര ശേഷം ക്യാപ്റ്റൻ വെളിപ്പെടുത്തൽ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് 2023 ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിലെ ആദ്യത്തെ തോൽവി.സൂപ്പർ 12 റൗണ്ടിലെ ആദ്യത്തെ രണ്ടു മത്സരവും ജയിച്ചു മുന്നേറിയ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് സൗത്താഫ്രിക്കക്ക് എതിരെ ഇന്ന് നേരിട്ട 5 വിക്കെറ്റ് തോൽവി. അവസാന ഓവർ വരെ പേസർമാർ പോരാടി എങ്കിലും ഡേവിഡ് മില്ലർ, മാർക്രം വെടികെട്ട് ഫിഫ്റ്റി ഇന്ത്യൻ ജയം ഇല്ലാതാക്കി.

പാകിസ്ഥാൻ, ഹോളണ്ട് ടീമുകളെ വീഴ്ത്തി എത്തിയ ഇന്ത്യൻ സംഘത്തെ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തകർത്താണ് സൗത്താഫ്രിക്ക നിർണായക ജയത്തിലേക്ക് എത്തിയത്. ഗ്രൂപ്പ്‌ ബിയിൽ ഇതുവരെ തോൽവി അറിയാത്ത ഒരു ടീമായി മാറിയ സൗത്താഫ്രിക്ക ഇന്നത്തെ ജയത്തോടെ ഗ്രൂപ്പ്‌ ബിയിൽ 5 പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്തേക്ക് എത്തി. ബാറ്റ്‌സ്മാന്മാർ തകർന്ന മാച്ചിൽ ഇന്ത്യൻ ടോട്ടൽ 133 റൺസിൽ ഒതുങ്ങിയപ്പോൾ മറുപടി ബാറ്റിംഗിൽ 19.4 ഓവറിലാണ് എതിരാളികൾ ജയത്തിലേക്ക് എത്തിയത്.

അതേസമയം ഇന്ത്യൻ തോൽവിയിലെ കാരണം വിശദമാക്കി രംഗത്ത് എത്തുകയാണ് ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ടീം എന്നുള്ള നിലയിൽ ഈ ഒരു തോൽവിയിൽ നിന്നും ഞങ്ങൾ പാഠം പഠിക്കും എന്നും ക്യാപ്റ്റൻ തുറന്ന് പറഞ്ഞു.മത്സരത്തിൽ ഫീൽഡിങ്ങിൽ അടക്കം ടീം ഇന്ത്യ പാളിച്ചകൾ കാണിച്ചത് കൂടി മത്സര ശേഷം സംസാരിക്കവേ ക്യാപ്റ്റൻ രോഹിത് ശർമ്മ ചൂണ്ടികാട്ടി

“ബാറ്റ് കൊണ്ട് ഞങ്ങൾ അൽപ്പം തകർന്നു എന്നത് സത്യം ഞങ്ങൾ നന്നായി പോരാടി, പക്ഷേ ദക്ഷിണാഫ്രിക്ക ഇന്ന് മികച്ചതായിരുന്നു. നിങ്ങൾ ആ സ്കോർ കാണുമ്പോൾ പോരാടാൻ കഴിയും എന്ന് വിശ്വസിച്ചു . അവർ ഇന്നിങ്സിൽ അത് മാർക്രമിന്റെയും മില്ലറുടെയും വളരെ മികച്ച ഒരു മാച്ച് വിന്നിംഗ് കൂട്ടുകെട്ടായിരുന്നു. ഞങ്ങൾ ഫീൽഡിൽ കുറച്ച് മോശമായി , ഞങ്ങൾ വളരെയധികം അവസരങ്ങൾ നൽകി, ഞങ്ങൾ ക്ലിനിക്കൽ ആയിരുന്നില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഞങ്ങൾ ഫീൽഡിൽ വളരെ അധികം മികച്ചതായിരുന്നു. ഞങ്ങളുടെ അവസരങ്ങൾ യൂസ് ചെയ്യാൻ കഴിഞ്ഞില്ല കുറച്ച് റണ്ണൗട്ടുകൾ നഷ്ടമായി. ഈ ഗെയിമിൽ നിന്ന് നമുക്ക് കുറെ കാര്യങ്ങൾ പഠിക്കണം ‘ക്യാപ്റ്റൻ മത്സര ശേഷം അഭിപ്രായം വിശദമാക്കി.