ജയിക്കാവുന്ന റൺസ്‌ ആയിരുന്നു 😱😱അത്‌ മാറണം അതിനാണ് ശ്രമിക്കുന്നത്!! നിരാശനായി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇംഗ്ലണ്ട് എതിരായ രണ്ടാം ഏകദിന മത്സരത്തിൽ വമ്പൻ തോൽവി വഴങ്ങി ഇന്ത്യൻ ടീം. ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റ്‌സ്മാന്മാർ അവരുടെ മികവിലേക്ക് എത്താതെ പോയതാണ് ടീം ഇന്ത്യക്ക് തോൽവി സമ്മാനിച്ചത്.100 റൺസിന്റെ തോൽവിയാണ് ലോർഡ്‌സ് ഏകദിനത്തിൽ ഇന്ത്യൻ വഴങ്ങിയത്. ഇതോടെ പരമ്പര 1-1ആയി.ജൂലായ് 17 നാണ് അവസാന ഏകദിന മത്സരം.

അതേസമയം ഇന്നലത്തെ തോൽവി വളരെ നിരാശ പകരുന്നതാണെന് പറയുകയാണ് ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റനായ രോഹിത് ശർമ്മ. ബാറ്റിംഗ് നിരക്ക് അവരുടെ മികവിലേക്ക് എത്താൻ കഴിഞ്ഞില്ല എന്ന് തുറന്ന് പറഞ്ഞ ക്യാപ്റ്റൻ രോഹിത് ശർമ്മ ഫീൽഡിങ് നിരയുടെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ചു ഇന്നലെ കളിയിൽ ചില ഈസി ചാൻസെസ് അടക്കം അനവധി ക്യാച്ചുകൾ ഇന്ത്യൻ ടീം കൈവിട്ടിരുന്നു. ഇതാണ്‌ ക്യാപ്റ്റൻ രോഹിത് ശർമ്മയെ വളരെ അധികം പ്രകോപിപ്പിച്ചത്.ഇന്നലെ കളിയിൽ ഇന്ത്യക്കായി ലെഗ് സ്പിന്നർ യൂസ്വേന്ദ്ര ചാഹൽ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷമി, ഹാർദിക്ക് പാണ്ട്യ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

“തുടക്കത്തിൽ തന്നെ പറയട്ടെ ഞങ്ങൾ നന്നായി ബൗൾ ചെയ്തു. അവർ മിഡിൽ ഓവറുകളിൽ പാർട്ണർഷിപ്പ് നേടി എങ്കിലും ഞങ്ങൾ ബൗളിങ്ങിൽ കൃത്യമായി പ്ലാനുകൾ നടപ്പിലാക്കി എന്ന് പറയാം.മൊയീൻ, വില്ലി എന്നിവർ കൂട്ടുകെട്ട് നേടി എങ്കിലും ഞങ്ങൾക്ക് ഒരു തരത്തിലും ആ ലക്ഷ്യം പിന്തുടരാൻ കഴിഞ്ഞില്ല എന്നത് സത്യമാണ്. ഞങ്ങൾ നന്നായി ബാറ്റ് ചെയ്തില്ല എന്നതാണ് സത്യം.ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പ്ലാൻ ചെയ്തു.കൂടാതെ ഞങ്ങൾ നന്നായി ബൗൾ ചെയ്തിരുന്നു. പക്ഷേ ലക്ഷ്യത്തിലേക്ക് എത്താനായി കഴിഞ്ഞില്ല. റൺസ്‌ നേടാൻ സാധിച്ചില്ല “രോഹിത് ശർമ്മ അഭിപ്രായം വിശദമാക്കി.

” ക്യാച്ചുകൾ എല്ലാം തന്നെ ഞങ്ങൾ കറക്ട് ആയി നേടേണ്ടത് നിർണായകമാണ്. ഞങ്ങൾ ഇക്കാര്യത്തിൽ വർക്ക് ചെയ്യുന്നുണ്ട്. എങ്കിലും ഞങ്ങൾ ക്യാച്ചിങ്ങിൽ മെച്ചപെടേണ്ടതുണ്ട്. പിച്ച് എന്നെ അത്ഭുതപെടുത്തില്ല. പിച്ച് മത്സരം പുരോഗമിക്കുത്തോറും മെച്ചപ്പെടുമെന്ന് ഞാൻ കരുതി.പക്ഷേ സംഭവിച്ചത് അങ്ങനെ അല്ല. വരുന്ന മത്സരത്തിൽ സാഹചര്യങ്ങൾ നോക്കി ഞങ്ങൾക്ക് മുന്നേറണം ” ക്യാപ്റ്റൻ രോഹിത് ശർമ്മ അഭിപ്രായം വെളിപ്പെടുത്തി.