ഞങ്ങൾ ഇത്രത്തോളം പ്രതീക്ഷിച്ചില്ല!!മാച്ച് ശേഷം ക്യാപ്റ്റൻ രോഹിത് പറഞ്ഞത് കേട്ടോ???

സൗത്താഫ്രിക്കക്ക് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ ഇന്ത്യൻ സംഘം നേടിയത് വമ്പൻ ജയം.8 വിക്കെറ്റ് ജയവുമായി ഇന്ത്യൻ ടീം പരമ്പരയിൽ 1-ന് മുൻപിലേക്ക് എത്തുമ്പോൾ ഏറ്റവും അധികം കയ്യടികൾ നേടുന്നത് ഇന്ത്യൻ ടീം പേസ് നിരയുടെ പ്രകടനം തന്നെ.

ടോസ് നേടി ബൌളിംഗ് ആരംഭിച്ച ഇന്ത്യക്കായി പെസർമാർ സമ്മാനിച്ചത് സ്വപ്ന തുല്യ തുടക്കം. വെറും മൂന്ന് ഓവറിനുള്ളിൽ തന്നെ എതിരാളികൾ 5 വിക്കറ്റുകൾ ഇന്ത്യൻ ടീം വീഴ്ത്തി. ഇന്നലെ മാച്ചിൽ ബാറ്റ്‌സ്മാന്മാർ എല്ലാം തന്നെ വിഷമിച്ചപ്പോൾ വെടികെട്ട് ബാറ്റിംഗ് മികവിൽ അർഥ സെഞ്ച്വറി നേടിയ സൂര്യകുമാർ പ്രകടനവും ശ്രദ്ധേയമായി.3 വിക്കറ്റുകൾ വീഴ്ത്തിയ യുവ പെസർ ആർഷദീപ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം കരസ്ഥമാക്കി.

ഇന്നലെ മത്സരശേഷം ഇന്ത്യൻ ടീം പ്രകടനത്തിൽ സന്തോഷം വെളിപ്പെടുത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മ കാര്യവട്ടത്തെ വിക്കെറ്റ് കുറിച്ചും അഭിപ്രായം വിശദമാക്കി.” വിക്കെറ്റ് ഒരൽപ്പം തന്ത്രപരമായി സമീപിക്കേണ്ട ഒന്നായിരുന്നു.ഇത്തരം ഒരു ഗെയിം തീർച്ചയായും കളിക്കുന്നത് നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നു.അതെ കഠിനമായ ഇത്തരം സാഹചര്യങ്ങളിൽ ടീം എന്താണ് ജയിക്കാൻ ചെയ്യേണ്ടതെന്ന് എല്ലാം തന്നെ നിങ്ങൾ മനസ്സിലാക്കുന്നു.ഒപ്പം അങ്ങനെ ഒരു കളി കളിക്കാൻ നല്ല രസമായിരിക്കും. ” ക്യാപ്റ്റൻ രോഹിത് അഭിപ്രായം വ്യക്തമാക്കി.

“പെട്ടന്ന് തന്നെ 5 വിക്കറ്റുകൾ വീഴ്ത്താൻ കഴിഞ്ഞു. അതാണ്‌ മാച്ചിൽ നിർണായകമായി മാറിയത്. പിച്ചിലെ പുല്ല് കണ്ടപ്പോൾ സ്വിങ് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷെ 20 ഓവറും ബോൾ ഇങ്ങനെ സ്വിങ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. വിക്കെറ്റ് തുടക്കത്തിൽ നഷ്ടമായി എങ്കിലും രാഹുൽ : സൂര്യ കൂട്ടുകെട്ട് ഞങ്ങളെ ജയത്തിലേക്ക് എത്തിച്ചു ‘ ക്യാപ്റ്റൻ വാചാലനായി.