ജയിച്ചെങ്കിലും അത്ര ഹാപ്പിയല്ല!! നിരാശയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഹോംങ് കൊങ്ങിനേതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ 40 റൺസിന്റെ മിന്നും ജയം സ്വന്തമാക്കി ടീം ഇന്ത്യ. ഇന്നലെ നടന്ന കളിയിൽ ബൗളർമാരും ബാറ്റ്‌സ്മാന്മാരും കളം നിറഞ്ഞുകളിച്ചതോടെയാണ് ടീം ഇന്ത്യക്ക് ജയം ഒരുങ്ങിയത്.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി വിരാട് കോഹ്ലി മനോഹരമായ അർഥ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ വെടിക്കെട്ട് 68 റൺസ്‌ നേടിയ സൂര്യകുമാർ യാദവ് വാനോളം പ്രശംസ സ്വന്തമാക്കി. ഇന്ത്യൻ ടീമിന്റെ ടോട്ടലിലേക്ക് ബാറ്റ് വീശിയ ഹോങ് കോങ് ടീം അൽപ്പം സമ്മർദ്ദം ഇന്ത്യക്ക് നൽകി എങ്കിലും 40 റൺസിന്റെ വമ്പൻ ജയം രോഹിത് ശർമ്മയും സംഘവും കരസ്ഥമാക്കി.

അതേസമയം ഇന്നലെ മാച്ചിൽ വമ്പൻ ജയത്തിലേക്ക് എത്തി എങ്കിലും ടീമിന്റെ മൊത്തത്തിൽ ഉള്ള പ്രകടനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അത്ര ഹാപ്പി അല്ലെന്ന് വ്യക്തം.ഇന്നലെ മത്സരശേഷം രോഹിത് വാക്കുകളിൽ അത്‌ വളരെ വ്യക്തമായിരുന്നു. പ്രത്യേകിച്ചും പേസർമാർ റൺസ്‌ ഈസിയായി നൽകി എന്നൊരു അഭിപ്രായം ക്യാപ്റ്റൻ രോഹിത് ശർമ്മക്കുണ്ട്.

“തുടക്കത്തിൽ തന്നെ ഞങ്ങൾ നന്നായി ബാറ്റ് ചെയ്തു, വളരെ മികച്ച സ്‌കോർ നേടി. കൂടാതെ ഞങ്ങൾ നന്നായി ബൗൾ ചെയ്‌തു, ഞങ്ങൾക്ക് ബൗൾ കൊണ്ട് കുറച്ചുകൂടി മികച്ച പ്രകടനം മാച്ചിൽ നടത്താമായിരുന്നു.” ക്യാപ്റ്റൻ രോഹിത് ശർമ്മ അഭിപ്രായം വിശദമാക്കി. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് കൂടിയായ സൂര്യകുമാർ ഇന്നിംഗ്സിനെ ക്യാപ്റ്റൻ വാനോളം പുകഴ്ത്തി.