മാച്ച് എങ്ങനെ ജയിച്ചു?? കാരണവുമായി രോഹിത് ശർമ്മ

ബംഗ്ലാദേശ് എതിരായ നിർണായക സൂപ്പർ 12 റൗണ്ട് മാച്ചിൽ 5 റൺസ് ജയം നേടി ഇന്ത്യൻ ടീം. ഒരുവേള മഴ വില്ലനായി എത്തി ഇന്ത്യൻ ടീമിന് മുൻപിൽ തോൽവി ഭീക്ഷണി കാണിച്ച മത്സരത്തിൽ മനോഹരമായ ബൌളിംഗ് പ്രകടനത്തിൽ കൂടിയാണ് രോഹിത് ശർമ്മയും ടീമും ജയം പിടിച്ചെടുത്തത്.

ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ സംഘം 20 ഓവറിൽ എട്ട് വിക്കറ്റുകൾ നഷ്ടത്തിൽ 184 റൺസ് നേടിയപോൾ മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ടീമിന് ലഭിച്ചത് വെടികെട്ടു തുടക്കം. ഏഴ് ഓവറിൽ 66 റൺസ് എന്നുള്ള നിലയിലായിരുന്നു. ബംഗ്ലാദേശ് ടീമിനെ ചതിച്ചത് ഒരുവേള മഴ കൂടിയാണ്. മഴ കാരണം മത്സരം മുടങ്ങി ശേഷം ആരംഭിച്ചപ്പോൾ എതിർ ടീമിന് നേരിടേണ്ടി വന്നത് ബാറ്റിംഗ് തകർച്ച. മനോഹരമായി അർദ്ധ സെഞ്ച്വറി നേടിയ ദാസ് വിക്കെറ്റ് നഷ്ടമായ ശേഷം ബംഗ്ലാദേശിന് ജയത്തിലേക്ക് എത്താൻ കഴിഞ്ഞില്ല.

അതേസമയം തന്റെ ടീമിന്റെ പ്രകടനത്തിൽ തന്നെ ഹാപ്പിയെന്ന് മത്സരശേഷം ഇന്ത്യൻ നായകനായ രോഹിത് ശർമ്മ അഭിപ്രായം വിശദമാക്കി.ടീമിന്റെ ഫീൽഡിങ് മികവിനെ അടക്കം ഇന്ത്യൻ നായകനായ രോഹിത് ശർമ്മ വാനോളം പുകഴ്ത്തി.തീർച്ചയായും ഞാൻ ഒരേ സമയം ശാന്തനും പരിഭ്രാന്തനുമായിരുന്നു. ഒരു ഗ്രൂപ്പെന്ന നിലയിൽ ഞങ്ങൾക്ക് ശാന്തത പാലിക്കുകയുംഒപ്പം ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യേണ്ടത് തന്നെ പ്രധാനമാണ്. 10 വിക്കറ്റുകൾ കൈയിലിരിക്കെ അത് അവർക്ക് അനുകൂലമായി തന്നെ പോകാമായിരുന്നു, പക്ഷേ ഇടവേളയ്ക്ക് ശേഷം , ഞങ്ങൾ നന്നായി കാര്യങ്ങൾ ചെയ്തു.” ക്യാപ്റ്റൻ അഭിപ്രായം വിശദമാക്കി

അർഷദീപ് സിംഗ് ഞങ്ങൾക്ക് വേണ്ടി അത് ചെയ്യണമെന്ന് ഞങ്ങൾ കൂടി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ബുംറ ഇല്ലാത്തതിനാൽ, ആരെങ്കിലും നമുക്കായി ഇത് ചെയ്യണം,അതേ ആ ഉത്തരവാദിത്തം ഏറ്റെടുക്കണം, അത്തരമൊരു ചെറുപ്പക്കാരൻ വന്ന് അത് ചെയ്യുന്നത് എളുപ്പമല്ല. പക്ഷേ ഞങ്ങൾ അവനെ അതിനായി ഒരുക്കി. കഴിഞ്ഞ 9 മാസമായി അദ്ദേഹം അത് ചെയ്യുന്നു. ഷമിയും അവനും തമ്മിൽ ഒരു തിരഞ്ഞെടുപ്പുണ്ടായിരുന്നു, പക്ഷേ മുമ്പ് ഞങ്ങൾക്ക് വേണ്ടി ജോലി ചെയ്ത ഒരാളെ ഞങ്ങൾ പിന്തുണച്ചു.” നായകൻ യുവ പേസറേ പുകഴ്ത്തി.