ഞങ്ങൾക്ക്‌ ഇനിയും കുറച്ച് കാര്യങ്ങൾ സെറ്റാക്കാനുണ്ട് : വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത് ശർമ്മ

വെസ്റ്റ് ഇൻഡീസ് എതിരായ ഒന്നാം ടി :20യിൽ 68 റൺസിന്റെ മിന്നും ജയം കരസ്ഥമാക്കി ടീം ഇന്ത്യ. ഇന്നലെ നടന്ന മാച്ചിൽ സമസ്ത മേഖലകളിലും എതിർ ടീമിനെ തകർത്താണ് ഇന്ത്യൻ ടീമിന്റർ ജയം. ഇന്നലത്തെ ജയത്തോടെ ടി :20 പരമ്പരയിൽ രോഹിത് ശർമ്മയും ടീമും 1-0ന് മുൻപിൽ എത്തി.

ഇന്നലെ ദിനേശ് കാർത്തിക്ക് (41*റൺസ്‌ ) മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ അർദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മയും കയ്യടികൾ നേടി.190 റൺസ്‌ എന്നുള്ള ഇന്ത്യൻ വിജയലക്ഷ്യം പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് ടീമിനെ തകർത്തത് അർഷദീപ്, അശ്വിൻ, രവി ബിഷ്ണോയി എന്നിവർ പ്രകടനമാണ്. ബാറ്റിങ് നിരക്ക് ഒപ്പം ബൗളർമാരും മികവിലേക്ക് എത്തിയപ്പോൾ ടീമിനെ ആകെയുള്ള പ്രകടനത്തിൽ സന്തോഷം വിശദമാക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ടീം പ്രകടനത്തിൽ സംതൃപ്തി രേഖപെടുത്തിയ രോഹിത് ശർമ്മ ചില കാര്യങ്ങൾ ഇമ്പ്രൂവ് ചെയ്യാനുണ്ടെന്ന് തുറന്ന് പറഞ്ഞു.

“പിച്ചിൽ ഷോട്ടുകൾ കളിക്കുക ഇത് അൽപ്പം കഠിനമായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, തുടക്കത്തിൽ ഷോട്ട് കറക്ട് ആയി കളിക്കുക പ്രയാസമായിരിന്നു.ആദ്യത്തെ 10 ഓവർ ഫിനിഷ് ചെയ്യുമ്പോൾ ഞാൻ ഒരിക്കലും ടീം ടോട്ടൽ 190ലേക്ക് എത്തുമെന്ന് കരുതിയില്ല.പക്ഷെ ടീം കാഴ്ചവെച്ചത് മികച്ച പ്രകടനം തന്നെ. കൂടാതെ അത്തരം ഒരു ഫിനിഷിങ് കൂടി സഹായകമായി ” ക്യാപ്റ്റൻ രോഹിത് വാചാലനായി.

” ഞങ്ങൾ ഗെയിമിന്റെ മൂന്ന് വശങ്ങളിൽ ഓരോ കളിക്ക് ശേഷവും മെച്ചപ്പെടുവാൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ കൂടുതൽ കാര്യങ്ങൾ ഞങ്ങൾക്ക്‌ പരീക്ഷിക്കേണ്ടതായി ഉണ്ട്.അതിനാൽ കൂടുതൽ കാര്യങ്ങൾ ഞങ്ങൾ ട്രൈ ചെയ്യുന്നത് കാണാൻ കഴിയും ” ക്യാപ്റ്റൻ രോഹിത് ശർമ്മ പ്ലാൻ വിശദമാക്കി.