നെറ്റ്‌സിൽ പതിനൊന്നാമൻ ബൌളിംഗ് 😳😳😳ഞെട്ടി അമ്പരന്ന് രോഹിത് ശർമ്മ!!കാണാം വീഡിയോ

ടി20 ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടീം ഇന്ത്യ നിലവിൽ ഓസ്ട്രേലിയയിൽ പരിശീലനം തുടരുകയാണ്. പെർത്തിലെ വെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പരിശീലനം തുടരുന്ന ഇന്ത്യ, ഇതിനോടകം വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ 2 സന്നാഹ മത്സരങ്ങൾ കളിച്ചു. തിങ്കളാഴ്ച ഓസ്ട്രേലിയക്കെതിരെയും രണ്ടു ദിവസത്തിനുശേഷം ന്യൂസിലാൻഡിന് എതിരെയും ഇന്ത്യക്ക് മത്സരങ്ങൾ ഉണ്ട്.

നെറ്റ്സിൽ കഠിനാധ്വാനം ചെയ്യുന്നതിന് പുറമെ ഓസ്ട്രേലിയയിലുള്ള ആരാധകരുമായി ഇന്ത്യൻ നായകൻ ഇടപഴകാനും സമയം കണ്ടെത്തുന്നുണ്ട്. ഒരു 11 വയസ്സുള്ള കുട്ടിയും രോഹിത്തും തമ്മിലുള്ള വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ദ്രുശിൽ ചൗഹാൻ എന്ന് പേരുള്ള കുട്ടിയെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഡ്രസ്സിംഗ് റൂമിലേക്ക് ക്ഷണിച്ചു, കൂടാതെ കുട്ടിക്ക് നെറ്റ്സിൽ ബൗൾ ചെയ്യാൻ അവസരം നൽകുകയും ചെയ്തു.

ബിസിസിഐ ആണ് ഈ വീഡിയോ പങ്കുവെച്ചത്. ടീം അനിലിസ്റ്റ് ആയ ഹരി പ്രസാദ് മോഹൻ, 100 കുട്ടികളിൽ നിന്ന് രോഹിത് എങ്ങനെയാണ് ഈ ഒരു കുട്ടിയെ മാത്രം കണ്ടെത്തിയത് എന്ന് വീഡിയോയിൽ വിശദീകരിച്ചു. “ഞങ്ങളുടെ ഉച്ച കഴിഞ്ഞുള്ള പരിശീലന സച്ചിന് വേണ്ടി ഞങ്ങൾ WACA യിൽ എത്തി. തുടർന്ന് ഞങ്ങൾ ഡ്രസ്സിംഗ് റൂമിൽ പ്രവേശിച്ച ഉടനെ നൂറോളം കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതും ആസ്വദിക്കുന്നതും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.”

“ഒപ്പം ഒരു കുട്ടി ഉണ്ടായിരുന്നു, അവൻ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞത് രോഹിത്തായിരുന്നു. കുട്ടിയെ എറിഞ്ഞ 2-3 പന്തുകൾ കണ്ടതിനുശേഷം അവന്റെ സുഗമമായ റൺ അപ്പും, സ്വാഭാവികമായും അവൻ എത്രമാത്രം കഴിവുള്ളവനായിരുന്നു എന്ന് എല്ലാവരും അത്ഭുതപ്പെട്ടു. രോഹിത് ഉടൻ തന്നെ ഡ്രസ്സിംഗ് റൂമിന് പുറത്തേക്ക് പോയി കുട്ടിയെ വിളിച്ച് കുറച്ചു പന്തുകൾ കൂടി എറിയാൻ ആവശ്യപ്പെട്ടു,” ഹരി പറഞ്ഞു