അത് സംഭവിച്ചിരുന്നേൽ ജയിച്ചേനെ 😵💫😵💫തുറന്ന് സമ്മതിച്ചു ക്യാപ്റ്റൻ രോഹിത് ശർമ്മ
ഇൻഡോറിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഒരു തകർപ്പൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ആദ്യ രണ്ടു മത്സരങ്ങളിലുമെറ്റ കനത്ത പരാജയത്തിന് ശേഷം വമ്പൻ തിരിച്ചുവരവ് തന്നെയാണ് ഓസ്ട്രേലിയ നടത്തിയിരിക്കുന്നത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
മത്സരത്തിൽ 9 വിക്കറ്റുകൾക്കായിരുന്നു ഓസ്ട്രേലിയ വിജയം കണ്ടത്. മത്സരത്തിലുടനീളം തന്റെ സ്പിൻ തന്ത്രങ്ങൾ കൊണ്ട് ഇന്ത്യൻ ബാറ്റർമാരെ കറക്കിയ നതാൻ ലയണാണ് ഓസ്ട്രേലിയയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത്.കേവലം 76 റൺസ് മാത്രമായിരുന്നു ഓസ്ട്രേലിയക്ക് അവസാന ഇന്നിങ്സിൽ വിജയിക്കാൻ വേണ്ടിയിരുന്നത്.മൂന്നാം ദിവസം വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഈ ലക്ഷ്യം അനായാസം മറികടക്കുകയാണ് ഉണ്ടായത്. ട്രാവസ് ഹെഡിന്റെയും ലബഷാനെയുടെയും തകർപ്പൻ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ അവസാന ദിവസം വിജയത്തിലെത്തിച്ചത്.

ഇതോടെ പരമ്പര 2-1 എന്ന നിലയിൽ എത്തിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചു. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച ഒരുപാട് നെഗറ്റീവുകളാണ് മത്സരത്തിൽ ഉള്ളത്. മത്സര ശേഷം തോൽവിക്ക് കാരണവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും എത്തി. ടീം രണ്ട് ഇന്നിങ്സിലും ബാറ്റിംഗ് മനോഹരമായി പൂർത്തിയാക്കിയില്ല എന്നാണ് നായകൻ അഭിപ്രായം. തീർച്ചയായും ഓസ്ട്രേലിയ ക്രെഡിറ്റ് അർഹിക്കുന്നു എന്നും നായകൻ രോഹിത് ശർമ്മ തുറന്ന് സമ്മതിച്ചു.
നിങ്ങൾ ഒരു ടെസ്റ്റ് മാച്ച് തോൽക്കുമ്പോൾ നമ്മുടെവഴിയേ മികച്ചതായി പോകാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഞങ്ങൾ ആദ്യ ഇന്നിംഗ്‌സിൽ നന്നായി ബാറ്റ് ചെയ്തില്ല, ബോർഡിൽ റൺസ് സ്കോർ ചെയ്യുന്നത് എത്ര പ്രധാനമാണെന്ന് ഞങ്ങൾക്ക് എല്ലാം തന്നെ മനസ്സിലാകുന്നു . അവർക്ക് 80-90 റൺസ് ലീഡ് മാച്ചിൽ ലഭിച്ചു കഴിഞ്ഞാൽ, അതേ ഞങ്ങൾക്ക് ബാറ്റു കൊണ്ട് മറ്റൊരു ഇന്നിംഗ്സ് നിർമ്മിക്കേണ്ടിവന്നു, ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. ആദ്യ ഇന്നിംഗ്‌സിൽ ഞങ്ങൾ നന്നായി ബാറ്റ് ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊന്നാകുമായിരുന്നു.” രോഹിത് തുറന്ന് സമ്മതിച്ചു