അവരാണ് ഇന്നത്തെ ഹീറോസ്!! മത്സര ശേഷം ക്യാപ്റ്റൻ വാക്കുകൾ കേട്ടോ??? Captain Words After Match

Captain Words After Match;കിവീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ മികച്ച തുടക്കം സ്വന്തമാക്കി ഇന്ത്യൻ ടീം. ഒന്നാം ഏകദിനത്തിൽ 12 റൺസിന്റെ ത്രില്ലിംഗ് വിജയം നേടിയാണ് രോഹിത് ശർമ്മയും ടീമും പരമ്പരയിൽ 1-0ലീഡ് നേടിയത്. സ്കോർ : ഇന്ത്യ :349/8(50 ഓവർ ), ന്യൂസിലാൻഡ് :337(49.2)

ഇന്ത്യൻ ടീം നേടിയ 349 റൺസിനു മറുപടി ബാറ്റിംഗ് ആരംഭിച്ച കിവീസ് ടീം തുടക്കത്തിലേ വിക്കെറ്റ് നഷ്ടങ്ങൾ ശേഷം മനോഹരമായി തിരിച്ചടിക്കുന്ന കായ്ചയാണ് കാണാൻ കഴിഞ്ഞത്. ബ്രെസ്വൽ വെറും 78 പന്തുകളിൽ 12 ഫോറും 10 സിക്സ് അടക്കം 140 റൺസ് നേടിയപ്പോൾ ഇന്ത്യൻ ടീം സമ്മർദ്ദത്തിലായി. അവസാന ഓവറിൽ സിക്സ് അടക്കം നേടി താരം ഇന്ത്യൻ ടീമിനെ ആശങ്കയിലാക്കി എങ്കിലും അവസാന ഓവറിലെ രണ്ടാമത്തെ ബോളിൽ താക്കൂർ വിക്കറ്റും വീഴ്ത്തി ഇന്ത്യക്ക് ജയം സമ്മാനിച്ചു.

“സത്യസന്ധമായി പറയട്ടെ, അവൻ (ബ്രേസ്‌വെൽ) ബാറ്റ് ചെയ്യുന്ന രീതിയും കൂടാതെ ബോൾ നന്നായി ബാറ്റിലേക്ക് വന്ന രീതിയും കണ്ടപ്പോൾ അൽപ്പം ആശങ്കകൾ വന്നു. പക്ഷെ ഞങ്ങൾക്ക് ആ നിമിഷത്തെ അതിജീവിക്കാൻ കഴിയുമെന്ന് ഉറപ്പായിരുന്നു.അത് ക്ലീനായിട്ടുള്ള ബോൾ സ്ട്രൈക്കിംഗ് തന്നെ ആയിരുന്നു. ഞങ്ങൾ നന്നായി ബൗൾ ചെയ്താൽ, ഞങ്ങൾ ശരിക്കും പന്തുമായി വഴുതി വീഴുന്നില്ലെങ്കിൽ ഞങ്ങൾക്ക് ഒരു കുഴപ്പമില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. നിർഭാഗ്യവശാൽ, അതാണ് സംഭവിച്ചത്. ഞങ്ങൾ സ്വയം വെല്ലുവിളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു” ക്യാപ്റ്റൻ നിലപാട് വിശദമാക്കി.

“അവൻ (ഗിൽ) നന്നായി പോകുന്നു. അവൻ ഉണ്ടായിരുന്ന ഫോം, അത് മാക്സിമം പ്രയോജനപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിച്ചു, അതുകൊണ്ടാണ് ലങ്കക്ക് എതിരായ പരമ്പരയിൽ ഞങ്ങൾ അവനെ പിന്തുണച്ചത്. സ്വതന്ത്രമായി ഒഴുകുന്ന ബാറ്റർ, ഇത് കാണാൻ വളരെ അധികം തന്നെ ആവേശകരമാണ്. ഈ കളിയിൽ മാത്രമല്ല, റെഡ് ബോൾ, ടി20 ഫോർമാറ്റിലും ഇപ്പോൾ ഏകദിനത്തിലും മുഹമ്മദ്‌ സിറാജ് തിളങ്ങുന്നു.പന്ത് കൊണ്ട് അവൻ എന്താണ് ടീമിനായി ചെയ്യുന്നതെന്ന് കാണാൻ ശരിക്കും സന്തോഷമുണ്ട്. “ക്യാപ്റ്റൻ സിറാജിനെ പുകഴ്ത്തി.

3.2/5 - (6 votes)