ജയിച്ചെങ്കിലും ഞാൻ ഹാപ്പിയല്ലേ ഇത് ഭയങ്കര പ്രശ്നം ആണ് 😱😱വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ആതിഥേയർക്കെതിരെ 50 റൺസിന്റെ ജയം സ്വന്തമാക്കിയെങ്കിലും, ഇന്ത്യൻ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അതൃപ്തനാണ്. മത്സരശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ രോഹിത് ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. മത്സരത്തിൽ കളിക്കാർ വരുത്തിയ ഫീൽഡിങ് പിഴവുകളാണ് രോഹിത്തിനെ അസ്വസ്ഥനാക്കിയത്.

അനായാസകരമായതും കഠിനമായതുമായ ആറോളം ക്യാച്ചുകൾ ആണ് ഇന്നലെ (ജൂലൈ 7) നടന്ന മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ വിട്ടുകളഞ്ഞത്. ഫീൽഡർമാർ പിഴവ് വരുത്തിയെങ്കിലും ബോളർമാർ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചതോടെയാണ് ഇന്ത്യൻ ടീമിന് അനായാസം ജയം സ്വന്തമാക്കാൻ ആയത്. ഇംഗ്ലണ്ട് ബാറ്റർമാർ എത്രത്തോളം മോശം പ്രകടനമാണോ കാഴ്ചവച്ചത്, സമാനമായ മോശം പ്രകടനമാണ് ഇന്ത്യൻ ഫീൽഡർമാരുടെ ഭാഗത്ത് നിന്നുണ്ടായത് എന്നും രോഹിത് സൂചിപ്പിച്ചു.

“ഞങ്ങൾക്ക് മികച്ച ജയം നേടാനായി എന്നത് ശരി തന്നെ. എന്നാൽ ഫീൽഡിങ്ങിൽ വന്ന പിഴവുകൾ പരിഹരിക്കപ്പെടേണ്ടതാണ്. മൂന്ന് ക്യാച്ച് അവസരങ്ങളാണ് ഫീൽഡർമാർ നഷ്ടപ്പെടുത്തിയത്. ബോളർമാർ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചതിനാൽ ഞങ്ങൾക്ക് ജയം നേടാനായി. അടുത്ത മത്സരത്തിന് മുൻപ് ഞങ്ങൾ പിഴവുകൾ പരിഹരിക്കും,” രോഹിത് മത്സരശേഷം പറഞ്ഞു.

മത്സരത്തിൽ, ടോസ് നേടി ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. അതേസമയം, 199 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് 148 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി. പരമ്പരയിലെ 2-ാം മത്സരം നാളെ (ജൂലൈ 9) എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കും.