ഞങ്ങൾക്ക്‌ അതാണ്‌ വേണ്ടത്!! ജയത്തിനൊപ്പം വാചാലനായി ക്യാപ്റ്റൻ രാഹുൽ

സിംബാബ്ക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക്‌ ജയത്തോടെ തുടക്കം കുറിച്ച് ഇന്ത്യൻ ടീം. മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യത്തെ മാച്ചിൽ 10 വിക്കറ്റിന്റെ വമ്പൻ ജയവുമായി ഇന്ത്യൻ സംഘം. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും എതിരാളികളെ വളരെ അധികം തകർത്താണ് ടീം ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സര പരമ്പരയിൽ ടീം ഇന്ത്യ 1-0ന് മുന്നിലേക്ക്എത്തി. ക്യാപ്റ്റൻസി റോളിലേക്ക് എത്തിയ രാഹുലിനും ഈ ജയം അത്യന്തം നിർണായകമായി മാറി.

ടോസ് നേടിയ ടീം ഇന്ത്യ സിംബാബ്വെയെ ബാറ്റിങ് അയച്ചപ്പോൾ ദീപക് ചഹാർ ന്യൂ ബോളിൽ സമ്മാനിച്ചത് ഗംഭീര തുടക്കം.10 ഓവറിനുള്ളിൽ തന്നെ എതിർ ടീമിന്റെ മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. കൂടാതെ അക്ഷർ പട്ടേൽ, പ്രസീദ് കൃഷ്ണ എന്നിവരും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇന്ത്യക്കായി മറുപടി ബാറ്റിങ്ങിൽ ഓപ്പൺർമാർ സമ്മാനിച്ചത് ഗംഭീരമായ ജയം. ശിഖർ ധവാൻ 81 റൺസും ഗിൽ 82 റൺസും നേടിയപ്പോൾ ഇന്ത്യൻ ജയം 30.5 ഓവറിൽ തന്നെ സാധ്യമായി.ഇന്ത്യൻ ടീം സിംബാബ്വെക്ക് എതിരെ നേടുന്ന മൂന്നാമത്തെ പത്ത് വിക്കെറ്റ് ജയമാണ് ഇത്.

അതേസമയം മത്സരശേഷം ഇന്ത്യൻ ജയത്തെ കുറിച്ച് വാചാലനായ ക്യാപ്റ്റൻ ലോകേഷ് രാഹുൽ ടീമിലെ ചില താരങ്ങൾ പ്രകടനത്തെയും പുകഴ്ത്തി.ക്യാപ്റ്റൻ കെ. എൽ രാഹുൽ തന്റെ ഇന്ത്യൻ ജേഴ്സിയിലേക്ക് ഉള്ളതായ തിരിച്ചുവരവ് മനോഹരമാക്കിയപ്പോൾ ദീപക് ചഹാർ പന്തുകൊണ്ട് തന്റെ വരവ് അറിയിച്ചു.

ഞങ്ങൾ ഒരുപാട് ക്രിക്കറ്റ് മാച്ചുകൾ ഇപ്പോൾതന്നെ കളിക്കാറുണ്ട്. അതിനാൽ തന്നെ പരിക്കുകളും എല്ലാം അതിന്റെ ഭാഗമായി വരും. അതിനാൽ തന്നെ ഞങ്ങൾ കളിയിൽ നിന്ന് തന്നെ വിട്ടുനിൽക്കുന്നത് ശരിക്കും ബുദ്ധിമുട്ടാണ്. ഇതൊരു വലിയ പ്രയാസകരമായ സമയമാണ്. നേരത്തെ ഞങ്ങൾ ഒരുമിച്ച് ഞാനും കുൽദീപും ദീപക്കും എല്ലാം ഒരുമിച്ചാണ് ബാംഗ്ലൂരിൽ നാഷണൽ ക്രിക്കറ്റ്‌ അക്കാദമിയിൽ പ്രാക്ടിസ് ചെയ്തത്.ഒരു ടീം എന്ന നിലയിൽ ഞങ്ങൾ വളരെ മികച്ച ഫോമിലാണ്,അത് കൂടാതെ ഇന്ന് ഇപ്പോൾ നമുക്കെല്ലാവർക്കും മതിയായ കളി സമയം ലഭിക്കുന്നുണ്ട്. അതിനാൽ തന്നെ എല്ലാം മെച്ചപെടാൻ ശ്രമിക്കുന്നുണ്ട്.ബൗളർമാർ അച്ചടക്കത്തോടെ എതിർ ടീമിന്റെ വിക്കറ്റുകളെല്ലാം വീഴ്ത്തുന്നത് കാണാൻ മനോഹരമായ കാഴ്ചയാണ് “ക്യാപ്റ്റൻ രാഹുൽ അഭിപ്രായം വിശദമാക്കി.