ഇതിഹാസങ്ങളെ ഞെട്ടിക്കുന്ന ക്യാപ്റ്റൻസി മികവ് : ഹാർദിക്ക് പാണ്ട്യ സൂപ്പർ നായകൻ

എഴുത്ത് :നൗഫൽ ചിറ്റാരിപറമ്പ്(ക്രിക്കറ്റ്‌ കാർണിവൽ ഗ്രൂപ്പ് );ഈ സീസണിൽ ഇത് വരെ കഴിഞ്ഞ മത്സരങ്ങൾ പരിശോധിച്ചാൽ ക്യാപ്റ്റൻസി മികച്ചു നില്കുന്നത് ഹാർദിക് പാണ്ട്യതന്നെയാവും. അയാളുടെ കോൺഫിഡൻസ്ടീമിനു നൽകുന്ന പോസറ്റീവ് എനർജി യുവതാരങ്ങൾക്ക് നൽകുന്ന പിന്തുണ വളരെ വലുതാണ്. ന്യൂ ബൗൾ എറിയാനും ഡെത് ഓവർ എറിയാനും താൻ തന്നെ മതിയെന്ന് തോന്നുന്നത് അഹങ്കാരമല്ല.

അയാളുടെ കഴിവിലുള്ള വിശ്വാസമാണ്.കഴിഞ്ഞ മത്‌സരം കൈവിട്ടു പോവുമെന്ന് തോന്നിയപ്പോൾ സ്വയം ബൗളിംഗ് ഏറ്റെടുത്തു കളി തിരിച്ചതും ഇന്ന് 200 നു മുകളിലെ എങ്കിലും പോവേണ്ട സ്കോർ 189 ഇൽ ഒതുങ്ങിയതും മികച്ച ബൗളിംഗ് ചേഞ്ച് കൊണ്ടാണ്.രാഹുൽ ടെവാത്യ ഓവറിൽ 24 റൺസ് വിട്ടു കൊടുത്തപ്പോഴുംക്രീസിലുള്ള
ലിവിങ് സ്റ്റോൺ, ജിതേഷ് ശർമ്മ മികച്ച ഫോമിൽ നിൽക്കുമ്പോഴാണ്അടുത്ത ഓവർ ഒരു യുവ താരമായ ദർശൻ നൽക്കണ്ടേയെ ഏല്പിക്കുന്നത്.ഓവറിൽ ജിതേഷിനെയും ഒടിയൻ സ്മിത്തിനെയും പറഞ്ഞയച്ചു ക്യാപ്റ്റന്റെ വിശ്വാസം കാത്തു സൂക്ഷിച്ചപ്പോൾ വലിയൊരു സ്‌കോറിൽ നിന്നാണ്അവർ താഴോട്ട് പോയത്. രാഹുൽ ചാഹറിന്റെ ഫിനിഷിങ്ങിന്റ ബലത്തിൽ 189 എന്ന മാന്യമായ സ്‌കോറിൽ എത്തിയെങ്കിലും ഹാർദിക് ഹാപ്പിയാണ്.

ഒരു നായക സ്ഥാനം ആഗ്രഹിച്ചു തന്നെയാവും അയാൾ മുംബൈ വിട്ടുപോയത്. വെറുമൊരു ഫിനിഷർ മാത്രമല്ലെന്നും വേണ്ടി വന്നാൽ ടീമിന് ബാലൻസ് നൽകാൻ ടോപ്ഓർഡറിൽ തന്നെ ബാറ്റ് ചെയ്യാൻ താൻ തയ്യാറാണെന്ന് അയാൾ തെളിയിക്കുന്നുണ്ട്. ഒരു ടീം എന്നനിലയിൽ ലേലം കഴിഞ്ഞപ്പോൾ ഏറ്റവും ലോ ലെവൽ ടീമായിട്ടാണ് ഗുജ്‌റാത്തിനെ പലരും വിലയിരുത്തിയത്. ഹാർദിക്റാഷിദ്‌, ഗിൽ,ഷമി ഇവർ തന്നെയായിരുന്നു അവരുടെ ശക്തി. പക്ഷെ ഗ്രൗണ്ടിലേക്ക് നല്ല ഒത്തുരുമയും വിജയിക്കാനുള്ള ഉത്സാഹവും എല്ലാവരിലുംപ്രകടമാണ്.അഗാർവളും അയ്യറുമെല്ലാം ക്യാപ്റ്റൻസി മനോഹരമാക്കുമ്പോൾ അവർക്ക് ഇഷ്ടം പോലെ ഉപയോഗിക്കാൻ ടീമിൽ ഓപ്ഷൻസ് ഉണ്ട്‌.

പക്ഷെ ഹാർദിക് കിട്ടിയ ഓപ്ഷൻ വെച് കാര്യങ്ങൾ മനോഹരമായി കൈകാര്യം ചെയ്യുകയാണ്.ഹാർദിക് വന്നത് വെറും കയ്യോടെ പോവനല്ല,വേൾഡ് കപ്പിൽ തന്നെ മാറ്റി നിർത്താൻ പറ്റില്ലെന്ന് ഒരു വാർണിങ് നൽകാനും .സീസൺ കഴിയുമ്പോൾ ടീം ഇന്ത്യയുടെ ഭാവി നായകനിലേക്ക് വരെ ചർച്ചകൾ കൊണ്ടുപോവാനും അയാൾക്ക് സാധിച്ചേക്കും.ചൂടൻ ഹാർദിക്കിൽ നിന്നും നല്ല പക്വത നിറഞ്ഞ നായകനിലേക്കുള്ള പുതിയ വേഷമാണ്.അയാളെ വ്യത്യസ്തനാക്കുന്നത്.മുംബൈയുടെ ഏറ്റവും വലിയ നഷ്ടവും ഇയാളാണെന്നു ഞാൻ വിശ്വസിക്കുന്നു

Rate this post