ഇന്ത്യയോട് കരുണയില്ല 😱😱ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി ജോസ് ബട്ട്ലർ

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര ഇന്ന് (ജൂലൈ 7) തുടങ്ങാനിരിക്കെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നിലവിലെ ശൈലിയിൽ യാതൊരു മാറ്റവും വരുത്താൻ താല്പര്യപ്പെടുന്നില്ല എന്ന് ഇംഗ്ലണ്ടിന്റെ പുതിയ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ജോസ് ബട്ട്ലർ. ഓയിൻ മോർഗൻ വിരമിച്ചതോടെയാണ് ഇംഗ്ലണ്ട് & വെയിൽസ്‌ ക്രിക്കറ്റ്‌ ബോർഡ് ജോസ് ബട്ട്ലറെ പുതിയ മുഴുവൻ സമയ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ആയി നിയമിച്ചത്.

ബട്ട്ലർ ഇംഗ്ലണ്ടിന്റെ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതല ഏറ്റതിനുശേഷമുള്ള ആദ്യ ടി20 പരമ്പരയാണ് ഇന്ന് ഇന്ത്യക്കെതിരെ ആരംഭിക്കാനിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ബട്ട്ലർ, ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് എന്ത്‌ സമീപനമാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കി. കൂടാതെ, ഓയിൻ മോർഗന്റെ കീഴിൽ ഇംഗ്ലണ്ട് കളിച്ച രീതിയിൽ താൻ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ല എന്നും ബട്ട്ലർ വ്യക്തമാക്കി.

“ടി20 ഫോർമാറ്റിൽ ഇംഗ്ലണ്ട് കളി ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ല. ഓയിൻ മോർഗന്റെ കീഴിൽ ഞങ്ങൾ എങ്ങനെയാണോ കളിച്ചത്, അങ്ങനെ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആക്രമണോത്സുക ക്രിക്കറ്റ്‌ കളിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. അതിൽ മാറ്റം വരുത്താനോ അയവ് വരുത്താനോ ഞങ്ങൾ പദ്ധതിയിടുന്നില്ല. ഭാവിയിൽ വരുന്ന ഇംഗ്ലണ്ട് കളിക്കാരും, ഇതേ ശൈലി പിന്തുടരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,” ബട്ട്ലർ തുടർന്നു.

“ഭാവി തലമുറ കൂടുതൽ ആക്രമിച്ച് കളിക്കുന്ന ശൈലി കൊണ്ടുവരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കളികൾ ചിലപ്പോൾ തോറ്റു പോയേക്കാം, എന്നിരുന്നാലും ഇംഗ്ലണ്ടിന് ക്രിക്കറ്റിൽ ഒരു ശൈലി ഉണ്ട്. അത് പിന്തുടരും, കൂടുതൽ മെച്ചപ്പെടുത്തും,” ബട്ട്ലർ പറഞ്ഞു. ഓയിൻ മോർഗന്റെ പിൻഗാമിയായി ഇംഗ്ലണ്ടിന്റെ നായക സ്ഥാനം ഏറ്റെടുക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും ബട്ട്ലർ പറഞ്ഞു. നേരത്തെ 9 ഏകദിനങ്ങളിലും 5 ടി20-കളിലും ബട്ട്ലർ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്.