ഫ്‌ളൈയിംഗ്‌ ബട്ട്ലർ 😱😱നൂറ്റാണ്ടിലെ ക്യാച്ചിൽ അമ്പരന്ന് രാജസ്ഥാൻ ക്യാമ്പ് : വീഡിയോ കാണാം

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ശനിയാഴ്ച്ചയിലെ (മെയ്‌ 7) ഡബിൾ ഹെഡറിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് കിംഗ്സിന് തുടക്കം തന്നെ 4 വിക്കറ്റ് നഷ്ടമായി.എങ്കിലും അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ് മികവ് അവർക്ക് മികച്ച 189 എന്നുള്ള സ്കോർ നൽകി.

സ്ഥിരം ഓപ്പണിങ് കോമ്പിനേഷനിൽ നിന്ന് വ്യത്യസ്തമായി, ക്യാപ്റ്റൻ മായങ്ക് അഗർവാളിന് പകരം ഇംഗ്ലീഷ് ബാറ്റർ ജോ ബെയർസ്റ്റോ ആണ് ശിഖർ ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ക്രീസിലെത്തിയത്. ബെയർസ്റ്റോ മികച്ച രീതിയിൽ ബാറ്റ് ചെയ്‌തെങ്കിലും, ടീം ടോട്ടലിൽ കാര്യമായ സംഭാവന ചെയ്യുന്നതിന് മൂന്ന് തന്നെ ധവാൻ മടങ്ങി.

പവർപ്ലേയിലെ അവസാന ഓവറിൽ, രവി അശ്വിന്റെ ഓഫ് ബ്രേക്ക് ബോൾ ഓഫ് സ്റ്റമ്പിന് മുകളിലൂടെ ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ച ധവാനെ മിഡ് ഓണിൽ ജോസ് ബട്ലർ പിടിക്കൂടുകയായിരുന്നു. ഉയർന്നിറങ്ങിയ പന്തിന് നേരെ ഒറ്റ കൈക്കൊണ്ട് ചാടി മനോഹരമായ ക്യാച്ച് എടുത്താണ് ബട്ലർ ധവാനെ മടക്കിയത്. 16 പന്തിൽ 12 റൺസായിരുന്നു ധവാന്റെ സമ്പാദ്യം.

എന്നാൽ, ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച ബെയർസ്റ്റോ അർധസെഞ്ചുറി നേടി തിളങ്ങി. 40 പന്തിൽ 56 റൺസ് നേടിയ ഇംഗ്ലീഷ് താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി ചഹൽ ആണ് പുറത്താക്കിയത്. രാജപക്ഷെ (27) ക്യാപ്റ്റൻ മായങ്ക് അഗർവാൾ (15) എന്നിവരെയും മടക്കി ചഹൽ മത്സരത്തിൽ തിളങ്ങി.
3 ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റ് ആണ് ചഹൽ വീഴ്ത്തിത്. ഒരിക്കൽ കൂടി സഞ്ജുവിന്റെ വിശ്വസ്ത ബൗളർ ആയി ചാഹൽ മാറി.