ശംഖുപുഷ്‌പം കൊണ്ട് ചായയോ? ഷുഗർ 300 ൽ നിന്നും 90 ൽ എത്തും ഈ വെള്ളം കുടിച്ചാൽ😎😲 | Butterfly Pea Flower Tea

Butterfly Pea Flower Tea malayalam : ശംഖുപുഷ്പം എന്ന പേരിൽ അറിയപ്പെടുന്ന ഈ സസ്യം നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഒരു കാലത്ത് ധാരാളമായി കണ്ടുവന്നിരുന്ന ഒന്നാണ്. ഇതിന്റെ ഗുണങ്ങൾ അറിയാതെ പറിച്ചു വലിച്ചെറിഞ്ഞു കളയുന്ന ആളുകൾ നിരവധി. “ശംഖു പുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും” എന്ന പാട്ട് എല്ലാവര്ക്കും അറിയാം. എന്നാൽ ഈ പുഷ്പത്തെ കുറിച്ച് അറിയാവുന്നവർ വളരെ കുറവായിരിക്കും. ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഒരു സസ്യമാണ് ശംഖുപുഷ്പം.

ഇന്തോനേഷ്യ, മലേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ ഉൽഭവം എന്നാണ് കരുതപ്പെടുന്നത്. ശംഖുപുഷ്പത്തിന്റെ പൂവും ഇലയുമെല്ലാം ഏറെ ആരോഗ്യഗുണം നല്‍കുന്നവയാണ്. ഹെര്‍ബല്‍ ടീ എന്നറിയപ്പെടുന്ന ചായ ശംഖുപുഷ്പത്തിൽ നിന്നുമാണ് തയ്യറാക്കുന്നത്. മാത്രവുമല്ല ഇവയ്ക്ക് ഒട്ടനവധി ഗുണങ്ങളും ഉണ്ട്. ഉന്മാദം, ശ്വാസരോഗം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി ശംഖുപുഷ്പം ചെടി കഷായം വെച്ച് കുടിച്ചാൽ മതി.

ചെറിയ കുട്ടികളിൽ ധാരണശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കുന്നതിനായി ശംഖുപുഷ്പം ചെടി ഉപയോഗിക്കാം. ശംഖുപുഷ്പ്പത്തിന്റെ പൂവ് ഉപയോഗിച്ച് നിർമിക്കുന്ന പാനീയത്തിന് ഇപ്പോൾ വളരെയധികം പ്രാധാന്യം ഉണ്ട്. പനി കുറയ്ക്കാനും. ശരീര ബലം ഉണ്ടാകാനും ഏറെ ഉത്തമം. ശംഖുപുഷ്പം ചെടിയുടെ പൂവ് വെള്ളത്തില്‍ ഇട്ടു ചെറു തീയിൽ തിളപ്പിക്കുക. ഈ വെള്ളം നമുക്ക് കുടിക്കാവുന്നതാണ്. ഈ ചായ ബ്ലൂ ടീ എന്ന പേരിലും അറിയപ്പെടുന്നു.

രക്തത്തിലേക്ക് പഞ്ചസാര അലിഞ്ഞു ചേരുന്നത് തടയുവാനുള്ള കഴിവ് ഈ സസ്യത്തിന് ഉള്ളതുകൊണ്ട് തന്നെ പ്രമേഹരോഗികൾക്ക് ഇവ ഏറെ മികച്ചതാണ്. പോളിഫിനോളുകള്‍ ടൈപ്പ് 2 ആണ് പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത്. ഈ ഔർ ഹെർബൽ ടീയെക്കുറിച്ചും ശംഖുപുഷ്പത്തിന്റെ ഗുണങ്ങളെ കുറിച്ചും കൂടുതൽ അറിയുവാൻ വീഡിയോ കാണൂ. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. Video Credit : EasyHealth