മറ്റുള്ളവർ റാങ്കിങ് സ്ഥാനങ്ങൾ തെ റിപ്പിച്ച് ബുംറ!! ഏകദിന ബൗളർമാരിൽ ഒന്നാമൻ

പുതുക്കിയ റാങ്കിങ് പട്ടിക പുറത്തുവിട്ട് ഐസിസി. ടി20 ഏകദിന ഫോർമാറ്റുകളിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ 6 വിക്കറ്റ് പ്രകടനം പുറത്തെടുത്ത ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറ ഏകദിന ബൗളർമാരുടെ പട്ടികയിൽ അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് ഒന്നാം സ്ഥാനത്തെത്തി. നേരത്തെ, 2020 ഫെബ്രുവരിയിൽ ന്യൂസിലാൻഡ് പേസർ ട്രെന്റ് ബോൾട്ട് ആണ് ജസ്‌പ്രീത് ബുംറയുടെ ഏകദിന ബൗളിംഗ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തെ ലോങ്ങ്‌ റൺ അവസാനിപ്പിച്ചത്.

എന്നാൽ, ബുംറയെ കൂടാതെ മറ്റൊരു ഇന്ത്യൻ ബൗളർമാരും ഏകദിന ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയില്ല. ടി20 ഫോർമാറ്റിൽ ബൗളർമാരുടെ പട്ടികയിൽ ഭൂവനേശ്വർ കുമാർ 8-ാം സ്ഥാനത്തേക്ക് ഉയർന്നു. ഓസ്ട്രേലിയൻ പേസർ ജോസ് ഹേസൽവുഡ് ആണ് ഈ പട്ടികയിൽ ഒന്നാമൻ. അതേസമയം ടെസ്റ്റ്‌ ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ താരങ്ങളായ ആർ അശ്വിൻ 2-ഉം ജസ്‌പ്രീത് ബുംറ 3-ഉം സ്ഥാനം നിലനിർത്തി.

ബാറ്റർമാരുടെ റാങ്കിങ് പരിശോധിച്ചാൽ, ടി20 ഫോർമാറ്റിൽ സൂര്യകുമാർ യാദവ് വലിയ മുന്നേറ്റം നടത്തി. ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിലെ സെഞ്ച്വറി നേട്ടം സൂര്യകുമാർ യാദവിനെ 5-ാം സ്ഥാനത്തേക്ക് എത്തിച്ചു. ബാബർ അസം ആണ് പട്ടികയിൽ ഒന്നാമൻ. അതേസമയം, ഏകദിന ബാറ്റർമാരുടെ പട്ടികയിൽ വിരാട് കോഹ്‌ലി 3-ഉം രോഹിത് ശർമ്മ 4-ഉം സ്ഥാനം നേടി. ഒരു പോയിന്റിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിൽ ഉള്ളത്.

ഇന്ത്യൻ ഓപ്പണർ ഏകദിന ബാറ്റർമാരുടെ പട്ടികയിൽ നില മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തെത്തി. ബാബർ അസം തന്നെയാണ് ഈ പറ്റികയിലും ഒന്നാമൻ. ടെസ്റ്റ്‌ ബാറ്റർമാരുടെ പട്ടികയിൽ ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്ത് 5-ഉം രോഹിത് ശർമ്മ 9-ഉം സ്ഥാനം നിലനിർത്തി. അതേസമയം, വിരാട് കോഹ്‌ലി ഒരു സ്ഥാനം മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട് ആണ് പട്ടികയിൽ ഒന്നാമൻ.