ഞങ്ങൾ തോൽക്കാൻ കാരണം അതാണ്‌ 😱😱😱കാര്യങ്ങൾ എണ്ണിപറഞ്ഞ് ക്യാപ്റ്റൻ ബുംറ

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പര, 2-2 സമനിലയിൽ പിരിഞ്ഞു. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ 7 വിക്കറ്റ് പരാജയത്തിനുശേഷം, പോസ്റ്റ് മാച്ച് ഷോയിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ നയിച്ച ജസ്‌പ്രീത് ബുംറ മത്സരത്തെ വിശകലനം ചെയ്തു. മത്സരത്തിൽ, ഇന്ത്യൻ ബാറ്റിംഗ് ഇന്നിംഗ്സിൽ നിർണായ ഇന്നിംഗ്സുകൾ കളിച്ച റിഷഭ് പന്തിനെയും രവീന്ദ്ര ജഡേജയെയും ബുംറ പ്രത്യേകം പരാമർശിച്ചു.

ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിൽ ബുംറ 16 പന്തിൽ 31 റൺസ് നേടിയത് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബുംറയുടെ മറുപടി ഇങ്ങനെ, “ഞാൻ സ്വയം ഒരു ഓൾറൗണ്ടർ എന്ന് വിളിക്കുന്ന അത്രയും മുന്നോട്ട് പോയിട്ടില്ല.” മത്സരത്തിന്റെ ഗതി മാറിയതിനെ കുറിച്ച് ബുംറ പറയുന്നത് ഇങ്ങനെ, “മൂന്ന് നല്ല ദിനങ്ങളുണ്ടായാലും ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം ഫലമാണ്. ഞങ്ങൾ ഇന്നലെ ബാറ്റിൽ പരാജയപ്പെട്ടു, അവിടെയാണ് മത്സരം നമ്മിൽ നിന്ന് വഴുതിപ്പോകാൻ ഞങ്ങൾ എതിരാളികളെ അനുവദിച്ചത്.”

“ഭാഗ്യവും നിർഭാഗ്യവും എപ്പോഴും ഉണ്ടാകാം. പിറകിലോട്ട് തിരിച്ചു പോയാൽ ആദ്യ മത്സരത്തിൽ മഴ പെയ്തില്ലെങ്കിൽ പരമ്പര നമുക്ക് സ്വന്തമാക്കാമായിരുന്നു. എന്നിരുന്നാലും, ഈ കളിയിൽ ഇംഗ്ലണ്ട് നന്നായി കളിച്ചു. ഞങ്ങൾ പരമ്പര സമനിലയിലാക്കി, രണ്ട് ടീമുകളും വളരെ മികച്ച ക്രിക്കറ്റ് കളിച്ചു, ഇത് ന്യായമായ ഫലമാണ്,” ബുംറ കൂട്ടിച്ചേർത്തു. സെഞ്ച്വറി പ്രകടനം കാഴ്ച്ചവെച്ച ജഡേജയേയും പന്തിനെയും കുറിച്ചും ബുംറ സംസാരിച്ചു, “പന്ത് തന്റെ അവസരങ്ങൾ മുതലെടുക്കുന്നു. അവനും ജഡുവും അവരുടെ പ്രത്യാക്രമണത്തിലൂടെ ഞങ്ങളെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒരു സമയത്ത് കളിയിൽ ഞങ്ങൾ മുന്നിലായിരുന്നു.”

തങ്ങളെ നയിക്കാനും പിന്തുണയ്ക്കാനും ദ്രാവിഡ് എപ്പോഴും ഒപ്പമുണ്ടായിരുന്നു എന്നും ബുംറ പറഞ്ഞു. ഭാവിയിൽ ക്യാപ്റ്റൻസി ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, “ക്യാപ്റ്റൻസിയിൽ ഞാനല്ല ഭാവി തീരുമാനിക്കുന്നത്. എനിക്ക് ഉത്തരവാദിത്തം ഇഷ്ടമാണ്. അതൊരു നല്ല വെല്ലുവിളിയായിരുന്നു, പുതിയൊരു വെല്ലുവിളിയായിരുന്നു. ടീമിനെ നയിക്കാനായത് അഭിമാനകരവും മികച്ച അനുഭവവുമായിരുന്നു,” ബുംറ മറുപടി പറഞ്ഞു.