ബും ബും ബുംറ 😱😱സ്റ്റമ്പ്സ് അതിർത്തി ബുംറ:ഞെട്ടി സുന്ദർ| Bumrah Magic Yorkker

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 65-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് 194 റൺസ് വിജയലക്ഷ്യമുയർത്തി. പ്ലേഓഫ് സാധ്യത നിലനിർത്താൻ എസ്ആർഎച്ചിന് വിജയം അനിവാര്യമാണെങ്കിൽ, ഇതിനോടകം തന്നെ ടൂർണമെന്റിൽ നിന്ന് പുറത്തായ മുംബൈ, പരമാവധി പോയിന്റ് നേടി പോയിന്റ് ടേബിളിലെ സ്ഥാനം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.എന്നാൽ മൂന്ന് റൺസ്‌ ജയത്തോടെ ഹൈദരാബാദ് കയ്യടികൾ നേടി.

മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് വേണ്ടി പതിവിൽ നിന്ന് വ്യത്യസതമായി ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പകരം യുവതാരം പ്രിയം ഗാർഗ്‌ ആണ് അഭിഷേക് ശർമ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. അഭിഷേക് ശർമ്മ (9) നിരാശപ്പെടുത്തിയെങ്കിലും, പ്രിയം ഗാർഗ്‌ (26 പന്തിൽ 42) തനിക്ക് ലഭിച്ച അവസരം മുതലെടുത്തു.

കൂടാതെ, രാഹുൽ ട്രിപാതി (44 പന്തിൽ 76) അർധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങുകയും, നിക്കോളാസ് പൂരൻ (22 പന്തിൽ 38) തന്റെ റോൾ ഗംഭീരമായി ചെയ്യുകയും ചെയ്തതോടെ, എസ്ആർഎച്ച് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് കണ്ടെത്തി. മുംബൈ ഇന്ത്യൻസിന് വേണ്ടി രമന്ദീപ് സിംഗ് 3-ഉം ബുംറ, മെറെഡിത്, സാംസ്‌ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്നിംഗ്സിന്റെ അവസാന ബോളിലാണ് ബുംറ തന്റെ ഏക വിക്കറ്റ് നേടിയത്. ബുംറയുടെ യോർക്കർ നേരിടുന്നതിൽ വാഷിങ്ടൺ സുന്ദർ പരാജയപ്പെടുകയും, തുടർന്ന് എസ്ആർഎച്ച് ഓൾറൗണ്ടർ ക്ലീൻ ബൗൾഡ് ആവുകയും ചെയ്തു. മത്സരത്തിൽ 4 ഓവറിൽ 32 റൺസ് വഴങ്ങിയാണ് ബുംറ ഒരു വിക്കറ്റ് വീഴ്ത്തിയത്. എന്നിരുന്നാലും, ആ ഒരു വിക്കറ്റ് നേടിയതിലൂടെ, ടി20 ക്രിക്കറ്റിൽ ബുംറ 250 വിക്കറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു.

Rate this post