സ്റ്റമ്പ്സ് പറത്തി ബുംറ!! ഒന്നാം വിക്കെറ്റ് നേടി ക്യാപ്റ്റൻ! വീഡിയോ കാണാം

ഇന്ത്യ : ഇംഗ്ലണ്ട് അവസാന ക്രിക്കറ്റ് ടെസ്റ്റ്‌ മത്സരം അത്യന്തം നാടകീയമായി നാലാം ദിനത്തിൽ പുരോഗമിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളി മറന്നപ്പോൾ ഇംഗ്ലണ്ട് ടീമിന് മത്സരത്തിൽ ജയം സ്വന്തമാക്കാൻ ആവശ്യം 378 റൺസ്‌. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ലഭിച്ചത് മികച്ച തുടക്കം.

നാലാം ദിനം മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ പൂജാര വിക്കെറ്റ് നഷ്ടമായി. ശേഷം അർദ്ധ സെഞ്ച്വറിയുമായി റിഷാബ് പന്ത് തിളങ്ങിയപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ടീം നേടിയത് 245 റൺസ്‌.എന്നാൽ റെക്കോർഡ് വിജയ ലക്ഷ്യം പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ ഇംഗ്ലണ്ട് ടീമിനായി ഓപ്പണർമാർ സമ്മാനിച്ചത് മികച്ച തുടക്കം. പതിവിൽ നിന്നും വ്യത്യസ്തമായി ഓപ്പൺർമാർ അറ്റാക്കിംഗ് ശൈലിയിൽ കളിച്ചതോടെ ഇന്ത്യൻ ടീം സമ്മർദ്ദത്തിലായി.

പക്ഷേ ഒരിക്കൽ കൂടി ടീം ഇന്ത്യയെ മത്സരത്തിൽ തിരികെ എത്തിച്ചത് ക്യാപ്റ്റൻ ജസ്‌പ്രീത് ബുംറ തന്നെ.46 റൺസ്‌ നേടിയ സാക്ക്‌ ക്രോളി വിക്കെറ്റ് ടീക്ക്‌ മുൻപ് നേടിയാണ് ക്യാപ്റ്റൻ ബുംറ ഇന്ത്യക്ക് പ്രതീക്ഷകൾ നൽകിയത്

ബുംറയുടെ മനോഹരമായ ഇൻ സ്വിങ്ങർ തിരിച്ചറിയാൻ കഴിയാതെ വിഷമിച്ച ക്രോളിയുടെ സ്റ്റമ്പ്സ് താരം തെറിപ്പിച്ചു. പിച്ച് ചെയ്ത ശേഷം ഈ ബോൾ മനോഹരമായി ഇൻ സ്വിങ് ചെയ്യുകയായിരുന്നു. കൂടാതെ ഇന്ത്യൻ ടീമിന് പ്രതീക്ഷയായി മാറുന്നത് ജഡേജക്ക്‌ ലഭിക്കുന്ന ടേൺ തന്നെ.